മേരി ആവാസ് സുനോ റിലീസിന് ഇനി രണ്ടു നാള്‍, ക്യാരക്ടര്‍ പോസ്റ്റര്‍

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 11 മെയ് 2022 (15:15 IST)
മേരി ആവാസ് സുനോയുടെ ഓഡിയോ ലോഞ്ചും ട്രെയിലര്‍ ലോഞ്ചും കൊച്ചി ഐ എം എ ഹാളില്‍ വെച്ച് അടുത്തിടെ നടന്നിരുന്നു. റിലീസിന് മുന്നോടിയായി ഓരോ ക്യാരക്ടര്‍ പോസ്റ്ററായി നിര്‍മാതാക്കള്‍ പുറത്തിറക്കുകയാണ്. ശിവദ മെറില്‍ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്.മേരി ആവാസ് സുനോ മെയ് 13 ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ റിലീസ് ചെയ്യും.

ആദ്യമായി ജയസൂര്യയും മഞ്ജുവാര്യരും ഒന്നിക്കുന്ന ചിത്രമാണ് മേരി ആവാസ് സുനോ.ചിത്രം റേഡിയോ ജോക്കിയുടെ കഥയാണ് പറയുന്നത്.പ്രേക്ഷകരെ ആകര്‍ഷിക്കുന്ന വാക്ചാതുരിയാണ് ജയസൂര്യയുടെ കഥാപാത്രമായ ശങ്കറിന്റെ ആകര്‍ഷണം.ഒരു സാഹചര്യത്തില്‍ ശങ്കറിന്റെ ജീവിതത്തിലേക്ക് രശ്മി എത്തുകയും തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് സിനിമ പറയുന്നത്. ജയസൂര്യയുടെ ക്യാപ്റ്റനില്‍ തുടങ്ങി ജയസൂര്യയുടെ തന്നെ മേരി ആവാസ് സുനോ വരെ എത്തി നില്‍ക്കുകയാണ് സംവിധായകന്‍ പ്രജേഷ് സെന്‍.

യൂണിവേഴ്‌സല്‍ സിനിമയുടെ ബാനറില്‍ ബി.രാകേഷാണ് ചിത്രം നിര്‍മിക്കുന്നത് .



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :