1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Indran's next release vamanan

ഇന്ദ്രന്‍സിന്റെ അടുത്ത റിലീസ്,'വാമനന്‍' ഡിസംബര്‍ 16ന്

vamanan movie
ഇന്ദ്രന്‍സിന്റെ അടുത്ത റിലീസ് ചിത്രമാണ് വാമനന്‍. ത്രില്ലര്‍ മൂഡില്‍ ചിത്രീകരിച്ച സിനിമയുടെ ട്രെയിലര്‍ വലിയ ശ്രദ്ധ നേടിയിരുന്നു.ഡിസംബര്‍ 16ന് ചിത്രം റിലീസ് ചെയ്യും. പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി.
 
നവാഗതനായ എ.ബി ബിനില്‍ കഥയും തിരക്കഥയും സംഭാഷണവും സംവിധാനവും നിര്‍വഹിക്കുന്നു. ഒരു മലയോര ഗ്രാമത്തിലെ ഹോം സ്റ്റേ മാനേജരായി ജോലിനോക്കുന്ന കുടുംബത്തിന്റെ അതിജീവനത്തിന്റെ കഥയാണ് സിനിമ പറയുന്നത്.
 
മൂവി ഗ്യാങ് പ്രൊഡക്ഷന്‍സ് ചിത്രം നിര്‍മ്മിക്കുന്നു.ബൈജു, അരുണ്‍, നിര്‍മ്മല്‍ പാലാഴി, സെബാസ്റ്റ്യന്‍, ബിനോജ്, ജെറി ,മനു ഭാഗവത്, ആദിത്യ സോണി, സീമ ജി നായര്‍, ദില്‍സ തുടങ്ങിയ താരനിര ചിത്രത്തിലുണ്ട്.
 
 
 
അടുത്ത ലേഖനം
ചിരി അഴകില്‍ ശ്രുതി രാമചന്ദ്രന്‍, നടിയുടെ പുതിയ ചിത്രങ്ങള്‍ കാണാം