'പ്രിയപ്പെട്ട ഇന്ദ്രന്‍സേട്ടന്‍,കൊച്ചാളില്‍ അഭിനയിച്ച ആദ്യത്തെ സീനിനെക്കുറിച്ച് കൃഷ്ണ ശങ്കര്‍

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 30 നവം‌ബര്‍ 2022 (08:58 IST)
കൃഷ്ണശങ്കറിനെ നായകനാക്കി ശ്യാം മോഹന്‍ സംവിധാനം ചെയ്യുന്ന 'കൊച്ചാള്‍' ഒ.ടി.ടി റിലീസായത് നവംബര്‍ 27നാണ്. സിനിമയിലെ തന്റെ ആദ്യത്തെ സീനിനെ കുറിച്ച് നടന്‍ പറയുന്നു.

'എനിക്ക് ഏറ്റവും പ്രിയപ്പെട്ട ഇന്ദ്രന്‍സേട്ടനോടൊപ്പമുള്ള ഈ ഷോട്ടാണ് കൊച്ചാളില്‍ ഞാന്‍ അഭിനയിച്ച ആദ്യത്തെ സീന്‍'-കൃഷ്ണശങ്കര്‍ കുറിച്ചു.
ഷൈന്‍ ടോം ചാക്കോ, വിജയരാഘവന്‍, രഞ്ജിപണിക്കര്‍, മുരളിഗോപി, ഇന്ദ്രന്‍സ്, കൊച്ചുപ്രേമന്‍ തുടങ്ങിയവരാണ് പ്രധാന വേഷങ്ങളില്‍ എത്തിയത്.

കഥ, തിരക്കഥ,സംഭാഷണം മിഥുന്‍ പി മദനന്‍,പ്രജിത്ത് കെ പുരുഷന്‍ എന്നിവര്‍ ചേര്‍ന്നാണ് ഒരുക്കിയത്.ജോമോന്‍ തോമസ്സ് ഛായാഗ്രഹണം നിര്‍വഹിക്കുന്നു.
സന്തോഷ് വര്‍മയുടെ വരികള്‍ക്ക് ഇസ്‌ക്ര സംഗീതം നല്‍കുന്നു.സിയാറാ ടാക്കീസിന്റെ ബാനറില്‍ ദീപ് നാഗ്ഡയാണ് ചിത്രം നിര്‍മ്മിക്കുന്നത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :