ഇന്ദ്രന്‍സ് തന്നെ താരം, ത്രില്ലടിപ്പിക്കാന്‍ വാമനന്‍, ട്രെയിലര്‍ കണ്ടില്ലേ ?

കെ ആര്‍ അനൂപ്| Last Modified ശനി, 3 ഡിസം‌ബര്‍ 2022 (11:07 IST)
ഇന്ദ്രന്‍സിന്റെ സിനിമകള്‍ക്കായി കാത്തിരിക്കുന്ന പ്രേക്ഷകരെ വാമനന്‍ നിരാശപ്പെടുത്തില്ല. ഡിസംബര്‍ 16ന് സിനിമ തിയേറ്ററുകളില്‍ എത്തുന്ന ചിത്രത്തിന്റെ ട്രെയിലര്‍ ശ്രദ്ധ നേടുന്നു.
നവാഗതനായ എ.ബി ബിനില്‍ കഥയും തിരക്കഥയും സംഭാഷണവും സംവിധാനവും നിര്‍വഹിക്കുന്നു. ഒരു മലയോര ഗ്രാമത്തിലെ ഹോം സ്റ്റേ മാനേജരായി ജോലിനോക്കുന്ന കുടുംബത്തിന്റെ അതിജീവനത്തിന്റെ കഥയാണ് സിനിമ പറയുന്നത്.

മൂവി ഗ്യാങ് പ്രൊഡക്ഷന്‍സ് ചിത്രം നിര്‍മ്മിക്കുന്നു.ബൈജു, അരുണ്‍, നിര്‍മ്മല്‍ പാലാഴി, സെബാസ്റ്റ്യന്‍, ബിനോജ്, ജെറി ,മനു ഭാഗവത്, ആദിത്യ സോണി, സീമ ജി നായര്‍, ദില്‍സ തുടങ്ങിയ താരനിര ചിത്രത്തിലുണ്ട്.







ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :