ഇന്ദ്രജിത്തിന്റെ കൈയിലെ ടാറ്റുവില്‍ പൂര്‍ണിമയുണ്ട് ! അതിന്റെ അര്‍ത്ഥം ഇങ്ങനെ

രേണുക വേണു| Last Modified ചൊവ്വ, 23 നവം‌ബര്‍ 2021 (19:36 IST)
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരദമ്പതികളാണ് ഇന്ദ്രജിത്ത് സുകുമാരനും പൂര്‍ണിമ ഇന്ദ്രജിത്തും. സൗഹൃദത്തില്‍ നിന്നു തുടങ്ങിയ പ്രണയബന്ധമാണ് പിന്നീട് ജീവിതത്തില്‍ ഇരുവരേയും ഒന്നിപ്പിച്ചത്. ഏത് അഭിമുഖത്തില്‍ വന്നാലും ഭാര്യ പൂര്‍ണിമയേയും മക്കളായ നക്ഷത്രയേയും പ്രാര്‍ത്ഥനയേയും കുറിച്ച് പറയുമ്പോള്‍ ഇന്ദ്രജിത്തിന് നൂറ് നാവാണ്. തന്റെ ഏറ്റവും പുതിയ റിലീസ് ആയ 'ആഹാ'യുടെ വിശേഷങ്ങള്‍ പങ്കുവയ്ക്കാനെത്തിയപ്പോള്‍ തന്റെ കൈയിലെ ടാറ്റുവിനെ കുറിച്ച് ഇന്ദ്രജിത്ത് തുറന്നുപറഞ്ഞു. ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം തുറന്നുപറഞ്ഞത്.

തന്റെ കുടുംബമാണ് കൈയില്‍ ടാറ്റു കുത്തിയിരിക്കുന്നതെന്ന് ഇന്ദ്രജിത്ത് പറയുന്നു. ആ ടാറ്റുവില്‍ ജീവിതപങ്കാളി പൂര്‍ണിമയും മക്കളായ നക്ഷത്രയും പ്രാര്‍ത്ഥനയും ഉണ്ടെന്നാണ് ഇന്ദ്രജിത്ത് പറയുന്നത്. ടാറ്റുവിനെ കുറിച്ചുള്ള ചോദ്യത്തിനു ഇന്ദ്രജിത്തിന്റെ മറുപടി ഇങ്ങനെ: 'ഇത് മൂന്നാല് വര്‍ഷമായി ചെയ്തിട്ട്. അങ്ങനെ അധികം കാണുന്നില്ലെന്നേയുള്ളൂ. സിമ്പോളികായിട്ടുള്ളൊരു കാര്യമുണ്ട് ഇതിന് പിന്നില്‍. ഫുള്‍ മൂണുണ്ട് അത് പൂര്‍ണിമ. സ്റ്റാര്‍സ് ഉണ്ട് നക്ഷത്ര. പ്രയര്‍ സിമ്പലുണ്ട് അത് പ്രാര്‍ത്ഥന. റോഡ്, ട്രാവല്‍ കോമ്പസ് അങ്ങനെ എല്ലാം കൂടിയൊരു സിംപോളിക് ടാറ്റുവാണ്,'അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :