അനുബന്ധ വാര്‍ത്തകള്‍
- മക്കൾക്ക് വേണ്ടി സമയം മാറ്റിവെയ്ക്കാനായില്ല, മകളുടെ മരണമാണ് തിരിച്ചറിവ് നൽകിയതെന്ന് ഇളയരാജ
- ധനുഷ് പുതിയ സിനിമ തിരക്കുകളിൽ, ഇളയരാജ ബയോപിക് ഉപേക്ഷിച്ചെന്ന് റിപ്പോർട്ട്
- ചോദിച്ചത് രണ്ട് കോടി, കൊടുത്തത് 60 ലക്ഷം; മഞ്ഞുമ്മല്‍ ടീം ഇളയരാജ വിഷയം ഒതുക്കി തീര്‍ത്തത് ഇങ്ങനെ
- കാവ്യ മാധവനെ ചേർത്തുപിടിച്ച് മുന്ന; ഫോട്ടോ വൈറൽ
- 15 വയസുള്ള എന്നോട് ആ സംവിധായകൻ സെക്സ് ടോപ്പിക് പറയാൻ തുടങ്ങി; കാസ്റ്റിങ് കൗച്ചിനെ കുറിച്ച് നടി അപര്‍ണ പണിക്കര്‍
'എന്നെപ്പോലെ മറ്റാരുമില്ല, മറ്റൊരാൾ ഒരിക്കലും ഉണ്ടാകുകയുമില്ല': ഇളയരാജ, പരിഹാസം
ചെന്നൈ: ഇന്ത്യൻ സിനിമയിലെ സംഗീതത്തെക്കുറിച്ച് ചിന്തിക്കുമ്പോൾ പെട്ടെന്ന് മനസ്സിൽ വരുന്ന പേരുകളിലൊന്നാണ് ഇളയരാജ. അദ്ദേഹത്തിന്റെ സംഗീതത്തിന് ഒരിക്കലും പ്രായമാകില്ല. ഇസൈജ്ഞാനി എന്ന വിളിപ്പേരുള്ള ഇളയരാജ വിവാദങ്ങളുടെ കളിത്തോഴനാണ്. വരാനിരിക്കുന്ന തെലുങ്ക് ചിത്രമായ ഷഷ്ഠിപൂർത്തിയുടെ പ്രമോഷന്‍റെ ഭാഗമായി നല്‍കിയ അഭിമുഖത്തില്‍, അദ്ദേഹം പറഞ്ഞ ചില കാര്യങ്ങൾ ശ്രദ്ധേയമാകുന്നു.
'എന്നെപ്പോലെ മറ്റാരുമില്ല, മറ്റൊരാൾ ഒരിക്കലും ഉണ്ടാകുകയുമില്ല" എന്നാണ് മുതിർന്ന സംഗീതസംവിധായകൻ അഭിപ്രായപ്പെട്ടത്. ഈ പ്രസ്താവന പെട്ടെന്ന് വൈറലായി. ഈ പരാമർശം സ്വയം അഹങ്കരിക്കുന്നതും, ഒട്ടും വിനയം ഇല്ലാത്തതുമാണ് എന്നാണ് പലരും കരുതുന്നത്. സംഗീത സംവിധായകന്‍റെ നേട്ടങ്ങൾ നിഷേധിക്കാനാവാത്തവിധം ശ്രദ്ധേയമാണെങ്കിലും, വിനയം പലപ്പോഴും യഥാർത്ഥ മഹത്വത്തിന്‍റെ മുഖമുദ്രയായി കണക്കാക്കപ്പെടുന്ന ഒരു മേഖലയിൽ അത്തരം അവകാശവാദങ്ങൾ പരിഹാസ്യമാണ് എന്നാണ് വിമർശകർ ചൂണ്ടിക്കാട്ടുന്നത് എന്ന് റിപ്പോര്‍ട്ട് പറയുന്നു.
ഇളയരാജയെപ്പോലെ ഒരാളില്‍ നിന്നും ഇത്തരം വാക്കുകൾ വന്നത് അനാവശ്യവും നിരാശാജനകവുമാണ് എന്നാണ് ഒരു വിഭാഗം അഭിപ്രായപ്പെട്ടത്. സോഷ്യൽ മീഡിയയിൽ ഇതിനോടകം രണ്ട് ചേരികൾ തിരിഞ്ഞ് ഈ വിഷയം ചർച്ച ചെയ്തു തുടങ്ങി.