അനുബന്ധ വാര്‍ത്തകള്‍
- 'നരിവേട്ട'യെ കുറിച്ച് നല്ലത് പറഞ്ഞാല്‍ ആളെ വിട്ട് അടിപ്പിക്കും'; ധ്യാൻ ശ്രീനിവാസൻ ഉണ്ണി മുകുന്ദനെ ട്രോളിയതോ?
- അനശ്വര രാജന്റെ 'വ്യസനസമേതം ബന്ധുമിത്രാദികൾ' ഉടൻ റിലീസിന്
- മലയാളത്തിലെ ഏറ്റവും അണ്ടർറേറ്റഡ് ആയ മൾട്ടിസ്റ്റാർ ചിത്രം അതാണ്; മോഹൻലാൽ പറയുന്നു
- ആചാരം തെറ്റിച്ച് ക്ഷേത്രത്തിൽ കയറി, താരസംഘടനയുടെ അപ്രഖ്യാപിത വിലക്കിനോട് പുല്ലുവില; മീരയെ കുറിച്ച് ആലപ്പി അഷറഫ്
- ഇന്ത്യൻ 2 മോശം സിനിമ; പരസ്യമായി തള്ളിപറഞ്ഞ് കമൽ ഹാസൻ
15 വയസുള്ള എന്നോട് ആ സംവിധായകൻ സെക്സ് ടോപ്പിക് പറയാൻ തുടങ്ങി; കാസ്റ്റിങ് കൗച്ചിനെ കുറിച്ച് നടി അപര്‍ണ പണിക്കര്‍
കാസ്റ്റിങ് കൗച്ചിനെ കുറിച്ച് നടി അപർണ
മലയാളത്തിലും തമിഴിലും സീരിയലുകളിൽ വേഷമിട്ടിട്ടുള്ള നടിയായ അപർണ പണിക്കർ. കാസ്റ്റിങ് കൗച്ചിനെ കുറിച്ച് തുറന്നു പറഞ്ഞവരുടെ കൂട്ടത്തിലേക്ക് അപർണ്ണയും. സംവിധായകനില്‍ നിന്നുമുണ്ടായ മോശം അനുഭവമാണ് അപർണ വെളിപ്പെടുത്തിയത്. കാസ്റ്റിങ് കൗച്ചിന് ഇരയാകേണ്ടി വന്ന അനുഭവമാണ് അപര്‍ണ ഒരു യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തിനിടെ വെളിപ്പെടുത്തിയിരിക്കുന്നത്. തനിക്ക് 15 വയസ് ഉണ്ടായിരുന്ന സമയത്ത്, തന്നോട് സെക്സ് ടോപ്പിക്കുകള്‍ സംസാരിക്കുകയായിരുന്നു എന്നാണ് നടി വെളിപ്പെടുത്തിയിരിക്കുന്നത്.
'എനിക്ക് 15 വയസ് ഉള്ളപ്പോള്‍ ഒരു ഡയറക്ടര്‍, പുള്ളിക്ക് രണ്ട് മക്കള്‍ ഉണ്ട്. എല്ലാവരും എന്നോട് പറഞ്ഞിട്ടുണ്ട് പുള്ളി നല്ലൊരു മനുഷ്യന് ആന്നെന്നു. ഒരു ദിവസം പുള്ളി എനിക്ക് മെസേജ് അയച്ചു സംസാരിച്ചു. അന്ന് എനിക്ക് 15 വയസ് അല്ലെ, എനിക്ക് എന്ത് അറിയാനാണ്? ഞാനും തിരിച്ചു സംസാരിച്ചു. ഒടുവില്‍ ഇയാള്‍ എന്നോട് പറയുവാണ്, ഞാന്‍ എന്തേലും പറഞ്ഞാല്‍ അത് സെക്സ് ആയി പോകും എന്ന്. ഞാന്‍ പുള്ളിക്ക് ടൈപ്പ് ചെയ്തത് തെറ്റി പോയത് ആന്നെന്ന് വിചാരിച്ചു ആ ടോപ്പിക്ക് വിട്ടു.
പിന്നെ ഒരു ദിവസവും ഇതുപോലെ സെക്സ് ടോപ്പിക്ക് ഇട്ടു. ഞാന്‍ സ്പോട്ടില്‍ പറഞ്ഞു ഞാന്‍ ഒരു കേസ് കൊടുത്താല്‍ നിങ്ങള്‍ അകത്താവും, ഞാന്‍ ചോദിക്കുന്ന പൈസയും തരേണ്ടി വരും എന്ന്. ഒരുപക്ഷെ ആ ഡയറക്ടര്‍ ഇത് കാണുന്നുണ്ടേല്‍ ഉറക്കമില്ലാത്ത നാളുകള്‍ ആയിരിക്കും', എന്നാണ് അപര്‍ണ പറയുന്നത്.
എന്നാല്‍ സംവിധായകന്റെ പേര് നടി വെളിപ്പെടുത്തിയിട്ടില്ല. മലയാളത്തിലും തമിഴിലും ആയി ഏഴോളം സീരിയലുകളില്‍ വേഷമിട്ടിട്ടുള്ള നടിയാണ് അപര്‍ണ പണിക്കര്‍. റിബണ്‍ അടക്കം രണ്ട് സിനിമകളാണ് നടിയുടെതായി ഇനി റിലീസിന് ഒരുങ്ങുന്നത്.