1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Ila Veezha Poonchira

ഇലവീഴാപൂഞ്ചിറ,പോലീസ് സ്റ്റോറി,സൗബിന്റെ പുതിയ പടം

Ila Veezha Poonchira
സൗബിന്‍ ഷാഹിര്‍ നായകനാവുന്ന പുതിയ ചിത്രം ഇലവീഴാപൂഞ്ചിറ ടൈറ്റില്‍ കൊണ്ട് തന്നെ ശ്രദ്ധ നേടുന്നു.ജോസഫ്, നായാട്ട് തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥാകൃത്ത് കൂടിയായ ഷാഹി കബീര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമ എന്ന പ്രത്യേകത കൂടിയുണ്ട് ഇതിന്.
സുധി കോപ്പ, ജൂഡ് ആന്റണി ജോസഫ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പോലീസ് സ്റ്റോറി ആണ് സിനിമ പറയാന്‍ പോകുന്നത്. ആദ്യമായി ഡോള്‍ബി വിഷന്‍ 4 കെ എച്ച്ഡിആറില്‍ റിലീസിന് എത്തുന്ന ചിത്രം കൂടിയാണിത്. വിഷ്വലുകള്‍ പോലെ തന്നെ ശബ്ദത്തിനും പ്രാധാന്യം നല്‍കുന്നു ഇലവീഴാപൂഞ്ചിറ.
 
നിതീഷ് എഴുതിയ കഥയ്ക്ക് നിതീഷും ഷാജി മാറാടും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
 
 അണ്‍ടോള്‍ഡിന്റെ ബാനറില്‍ വിഷ്ണു വേണു നിര്‍മ്മിക്കുന്നു.മനീഷ് മാധവന്‍ ഛായാഗ്രഹണവും കിരണ്‍ ദാസ് എഡിറ്റിങ്ങും നിര്‍വഹിക്കുന്നു.
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
മമ്മൂട്ടി നന്നായി, പക്ഷേ സിബിഐ 5ല്‍ പ്രശ്‌നങ്ങള്‍ ഉണ്ട് !