അനുബന്ധ വാര്‍ത്തകള്‍
- ക്യാമറയ്ക്ക് പിന്നില്‍ നില്ക്കുന്ന പയ്യന് ഇന്ന് സിനിമാതാരം, നടനെ മനസ്സിലായോ ?
- ഹൃദയത്തിലെ മൂന്നാമത്തെ നായിക, അന്നു ആന്റണിയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍
- ഇതാ വിനീത് ശ്രീനിവാസന്റെ പുതിയ സിനിമയിലെ രൂപം,'മുകുന്ദന് ഉണ്ണി' ഒരുങ്ങുന്നു
- പറക്കും മകന്, വിനീത് ശ്രീനിവാസന്റെ വീട്ടിലെ സൂപ്പര്‍ഹീറോ
- വിനീതിന്റെ സിനിമയ്ക്കായി ഭാര്യ ദിവ്യ പാടി, ഹൃദയത്തിലെ കാത്തിരുന്ന ഗാനം, ഉണക്കമുന്തിരി വീഡിയോ സോങ്
ഹൃദയം ബോളിവുഡിലേക്ക്, തീര്‍ന്നില്ല, തമിഴിലും തെലുങ്കിലും കൂടി റീമേക്ക് !
മലയാളത്തില്‍ നിന്ന് കൂടുതല്‍ ചിത്രങ്ങള്‍ മറ്റു ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെടുന്നു. അക്കൂട്ടത്തില്‍ അടുത്തത് ഹൃദയം ആണ്.ധര്‍മ്മ പ്രൊഡക്ഷന്‍സും ഫോക്സ് സ്റ്റാര്‍ സ്റ്റുഡിയോസും ചേര്‍ന്ന് ചിത്രത്തിന്റെ അവകാശം സ്വന്തമാക്കിയത്.ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളില്‍ ഹൃദയം ഇനി എത്തും.
വിനീത് ശ്രീനിവാസന്റെയും നിര്‍മ്മാതാക്കളുടെയും ധൈര്യമാണ്
റിലീസ് മാറാതെ ഹൃദയം തിയറ്ററില്‍ എത്തിച്ചത്. സ്വന്തം സിനിമയോടുള്ള വിശ്വാസമാണ് ആ തീരുമാനത്തിന് പിന്നില്‍.അതിനെല്ലാം ഉപരിയായി 'ഹൃദയം' തിയറ്ററുകളിലെത്തിക്കാന്‍ ധൈര്യം പകര്‍ന്നത് സുചിത്ര മോഹന്‍ലാലിനെന്ന് നിര്‍മ്മാതാവുമായ വിശാഖ് സുബ്രഹ്മണ്യം പറഞ്ഞിരുന്നു. ഞായറാഴ്ചകളില്‍ ഷോ ഇല്ലാഞ്ഞിട്ടും ധൈര്യത്തോടെ സിനിമ തിയേറ്ററുകളില്‍ തന്നെ എത്തിക്കുകയായിരുന്നു നിര്‍മ്മാതാക്ള്‍.