ഹൃദയത്തിലെ മൂന്നാമത്തെ നായിക, അന്നു ആന്റണിയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 23 മാര്‍ച്ച് 2022 (11:01 IST)

പ്രേക്ഷകര്‍ ഹൃദയംകൊണ്ട് ആശിര്‍വദിച്ച വിജയം എന്നാണ് ഹൃദയം സിനിമയുടെ വിജയത്തെ കുറിച്ച് നിര്‍മാതാക്കള്‍ പറഞ്ഞത്.ചിത്രത്തിലെ മൂന്നാമത്തെ നായിക കൂടിയായ അന്നു ആന്റണിയെ ഓര്‍മ്മയില്ലേ ? നടിയുടെ പുതിയ ഫോട്ടോ ഷൂട്ട് ചിത്രങ്ങള്‍ കാണാം.A post shared by Antony (@annu.antony)

ആനന്ദത്തില്‍ റോഷന്‍ മാത്യുവിനൊപ്പം അഭിനയിച്ചതിന് ശേഷം അന്നു ആന്റണിയെ മോളിവുഡില്‍ കണ്ടിട്ടുണ്ടായിരുന്നില്ല.

നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം, വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ഹൃദയത്തിലൂടെ നടി ഗംഭീര തിരിച്ചുവരവ് നടത്തി.

ആനന്ദത്തിനു ശേഷം പോണ്ടിച്ചേരി യൂണിവേഴ്സിറ്റിയില്‍ പെര്‍ഫോമിംഗ് ആര്‍ട്സില്‍ മാസ്റ്റേഴ്സ് അന്നു എടുത്തിരുന്നു. ഏതാനും മാസങ്ങള്‍ നാടകാധ്യാപികയായി നടി ജോലിനോക്കി.

2019 ഒക്ടോബറിലാണ് വിനീത് ശ്രീനിവാസന്‍ ഹൃദയത്തില്‍ അഭിനയിക്കാന്‍ നടിയെ വിളിച്ചത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :