ദുല്‍ഖര്‍ സല്‍മാന്റെ എബിസിഡിയ്ക്ക് 8 വയസ്സ്, സിനിമയുടെ മുഴുവന്‍ പേര് ഓര്‍മ്മയുണ്ടോ ?

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 14 ജൂണ്‍ 2021 (09:13 IST)

ദുല്‍ഖര്‍ സല്‍മാന്റെ ആരാധകര്‍ ഇന്നും കാണാന്‍ ആഗ്രഹിക്കുന്ന സിനിമകളിലൊന്നാണ് എബിസിഡി. 2013-ല്‍ പുറത്തിറങ്ങിയ ഈ സിനിമയ്ക്ക് ഇന്നേക്ക് എട്ടു വയസ്സ് തികയുകയാണ്. എബിസിഡി എന്ന ചുരുക്കപ്പേരിലാണ് പലരും ഈ ദുല്‍ഖര്‍ സിനിമയെക്കുറിച്ച് സംസാരിക്കാറുള്ളത്.എബിസിഡി: അമേരിക്കന്‍-ബോണ്‍ കണ്‍ഫ്യൂസ്ഡ് ദേസി എന്നാണ് മുഴുവന്‍ പേര്.

മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്ത സിനിമയില്‍ ഒരു കൂട്ടം പുതുമുഖ താരങ്ങളും അണിനിരന്നു.ജേക്കബ് ഗ്രിഗറി, അപര്‍ണ ഗോപിനാഥ്, ടോവിനോ തോമസ് തുടങ്ങിയവരാണ് അക്കൂട്ടത്തില്‍ ശ്രദ്ധേയമായത്. ഷിബു തമീന്‍സ് നിര്‍മ്മിച്ച സിനിമ, അമേരിക്കയില്‍ ജനിച്ചു വളര്‍ന്ന രണ്ടു യുവാക്കള്‍ അവരുടെ മാതൃനാടായ കേരളത്തില്‍ എത്തുന്നതും തുടര്‍ന്നുണ്ടാവുന്ന സംഭവങ്ങളുമാണ് പറഞ്ഞത്. ദുല്‍ഖര്‍ പാടിയ ജോണി മോനെ ജോണി യൂട്യൂബില്‍ തരംഗമായി മാറിയിരുന്നു. സന്തോഷ് വര്‍മ, റഫീക്ക് അഹമദ്, അന്ന കാതറീന തുടങ്ങിയവരുടെ വരികള്‍ക്ക് ഗോപി സുന്ദര്‍ ആണ് സംഗീത സംവിധാനം നിര്‍വഹിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :