കെ ആര്‍ അനൂപ്|
Last Updated:
തിങ്കള്‍, 31 മെയ് 2021 (16:35 IST)
സിനിമാതാരങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങളിലൊന്നാണ് വ്യാജ അക്കൗണ്ടുകള്‍. യുവാക്കള്‍ക്കിടയില്‍ തരംഗമായ ക്ലബ് ഹൗസില്‍ താന്‍ ഇല്ലെന്ന് ദുല്‍ഖര്‍ സല്‍മാന്‍ പറഞ്ഞു. തന്റെ പേരില്‍ പ്രചരിക്കുന്ന വ്യാജ അക്കൗണ്ടുകള്‍ ചൂണ്ടിക്കാണിച്ചുകൊണ്ടാണ് നടന്‍ രംഗത്തെത്തിയത്.
'അതിനാല്‍, ഞാന്‍ ക്ലൗഡ്ഹൗസില്‍ ഇല്ല. ഈ അക്കൗണ്ടുകള്‍ എന്റേതല്ല. സോഷ്യല്‍ മീഡിയയില്‍ എന്റെ പേരില്‍ ആള്‍മാറാട്ടം നടത്തരുത്'- ദുല്‍ഖര്‍ സല്‍മാന്‍ കുറിച്ചു.
ലോക്ക് ഡൗണ്‍ സമയത്ത് വലിയതോതില്‍ തരംഗമായ ആപ്ലിക്കേഷനാണ് ക്ലബ് ഹൗസ്.ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ കൂടി ആപ്ലിക്കേഷന്‍ എത്തിയപ്പോള്‍ കൂടുതല്‍ യുവാക്കള്‍ അതില്‍ ആകര്‍ഷകമായി. ക്ലബ്ബ് ഹൗസ് ഇപ്പോള്‍ ഒരു ചര്‍ച്ച വിഷയം തന്നെയായി മാറി.