1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. happy birthday sithara krishnakumar vidhu prathap

'ഒന്നാം ക്ലാസ്സില്‍ പഠിക്കുമ്പോ നീ എന്റെ റോള്‍ മോഡല്‍'; സിത്താരയോട് വിധു പ്രതാപ്

sithara krishnakumar
ഗായിക സിതാരയുടെ 37-ാം ജന്മദിനമാണ് ഇന്ന്. അടുത്ത സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും രാവിലെ തന്നെ ആശംസകള്‍ നേര്‍ന്നു. അക്കൂട്ടത്തില്‍ ശ്രദ്ധ നേടുകയാണ് വിധു പ്രതാപിന്റെ ആശംസ കുറിപ്പ്.
'സിത്തു... ഞാന്‍ ഒരുപാട് ആലോചിച്ചു, പിറന്നാളായിട്ടു നിന്നെ പറ്റി നല്ല രണ്ടു വാക്ക് എഴുതാന്‍. സംഭവം നീ ഒരു തല്ലിപ്പൊളി ആണെങ്കിലും നാട്ടുകാരുടെ മുന്നില്‍ എനിക്ക് അത് വിളിച്ചു പറയാന്‍ പറ്റുവോ? പിന്നെ നമ്മള്‍ തമ്മില്‍ എന്ത് സൗഹൃദം? ഞാന്‍ ഒന്നാം ക്ലാസ്സില്‍ പഠിക്കുമ്പോ തൊട്ടേ നീ എന്റെ റോള്‍ മോഡല്‍ ആയിരുന്നു. അന്ന് നീ അഞ്ചിലൊ മറ്റൊ ആണ്! ഇന്നും ആ മുട്ട് വേദനയും നടുവേദനയും വെച്ച് നീ സ്റ്റേജില്‍ ജനങ്ങളെ കയ്യിലെടുക്കുന്നത് കാണുമ്പോള്‍ ഞാന്‍ ആശ്ചര്യത്തോടെ നോക്കി നില്‍ക്കാറുണ്ട്. എന്നും ആയുരാരോഗ്യ സൗഖ്യത്തോടെ ഒരു 200.. അല്ലേല്‍ വേണ്ട.. ഒരു 100 വയസ്സ് കൂടെ നീ സന്തോഷത്തോടെ ജീവിക്കാന്‍ ഞാന്‍ ആശംസിക്കുന്നു. എന്ന് നിന്റെ കൊച്ച് അനിയന്‍ - വിധു പ്രതാപ്'-വിധുപ്രതാപ് കുറിച്ചു.
1 ജൂലൈ 1986നാണ് സിതാര ജനിച്ചത്. 37 വയസ്സാണ് പ്രായം.
 
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
ഒരു സിനിമയില്‍ അഭിനയിക്കാന്‍ നയന്‍താര എത്ര വാങ്ങും? 2023ലെ പുതിയ വിവരങ്ങള്‍