എന്റെ ബിഗ് ബ്രദര്‍,പ്രഭാസിന് പിറന്നാള്‍ ആശംസകളുമായി 'ആദിപുരുഷ്' നടന്‍ സണ്ണി സിംഗ്

കെ ആര്‍ അനൂപ്| Last Updated: ശനി, 23 ഒക്‌ടോബര്‍ 2021 (14:41 IST)

പ്രഭാസിന്റെ 'ആദിപുരുഷ്' ഒരുങ്ങുകയാണ്.2021 ജൂലൈയില്‍ ഹൈദരാബാദില്‍ ലോക്ക്ഡൗണ്‍ കഴിഞ്ഞ് സിനിമയുടെ ഷൂട്ടിംഗ് പുനരാരംഭിച്ചിരുന്നു. അവസാനത്തെ ഷെഡ്യൂള്‍ ഈയടുത്ത് തുടങ്ങിയിരുന്നു. ഈ മാസം തന്നെ ചിത്രീകരണം പൂര്‍ത്തിയാക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. ഇപ്പോഴിതാ പ്രഭാസിന് പിറന്നാള്‍ ആശംസകളുമായി എത്തിയിരിക്കുകയാണ് സണ്ണി സിംഗ്.

'എന്റെ ബിഗ് ബ്രദര്‍ പ്രഭാസിന് ജന്മദിനാശംസകള്‍! നിങ്ങളോടൊപ്പം പ്രവര്‍ത്തിക്കുന്നത് അത്തരമൊരു അത്യാനന്ദം ആണ്, നമ്മള്‍ പങ്കുവയ്ക്കുന്ന വൈകാരിക ബന്ധം മറ്റൊന്നിനുമില്ല. നിങ്ങള്‍ക്ക് ലോകത്തിലെ എല്ലാ സന്തോഷങ്ങളും നേരുന്നു'- സണ്ണി സിംഗ് കുറിച്ചു.
കൃതി സനോണ്‍, സെയ്ഫ് അലി ഖാന്‍, സണ്ണി സിംഗ്, ദേവദത്ത നാഗെ, തൃപ്തി തുടങ്ങിയവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :