മമ്മൂക്കയും ലാലേട്ടനും അതിനു സമ്മതിച്ചില്ലെങ്കില്‍ ഞാന്‍ തന്നെ ഇറങ്ങും; സൂപ്പര്‍ഹിറ്റ് ചിത്രത്തിന്റെ രണ്ടാം ഭാഗത്തില്‍ ഇരട്ട വേഷത്തെ കുറിച്ച് സൂചന നല്‍കി പൃഥ്വിരാജ്

ഷാജി കൈലാസ് സംവിധാനം ചെയ്ത കടുവ തിയറ്ററുകളില്‍ വന്‍ ഹിറ്റായിരുന്നു. പൃഥ്വിരാജിന്റെ മാസ് വേഷം ഏറെ കൈയടി നേടി

രേണുക വേണു| Last Modified തിങ്കള്‍, 28 നവം‌ബര്‍ 2022 (11:34 IST)

കടുവ രണ്ടാം ഭാഗത്തെ കുറിച്ച് സൂചന നല്‍കി പൃഥ്വിരാജ്. കടുവ രണ്ടാം ഭാഗത്തില്‍ തന്റെ അപ്പനായി മമ്മൂട്ടിയോ മോഹന്‍ലാലോ സുരേഷ് ഗോപിയോ വേണമെന്നാണ് ആഗ്രഹമെന്ന് പൃഥ്വിരാജ് പറഞ്ഞു.

കടുവാക്കുന്നേല്‍ കുരിയാച്ചന്‍ എന്ന മാസ് കഥാപാത്രത്തെയാണ് പൃഥ്വിരാജ് കടുവയില്‍ അവതരിപ്പിച്ചിരിക്കുന്നത്. കടുവാക്കുന്നേല്‍ കുരിയാച്ചന്‍ എന്ന കഥാപാത്രത്തിന്റെ പിതാവ് കോരത് മാപ്പിളയായി ആര് വരുമെന്ന ആകാംക്ഷയിലാണ് ആരാധകര്‍.

മമ്മൂക്കയോ ലാലേട്ടനോ സുരേഷേട്ടനോ ഈ കഥാപാത്രം ചെയ്യണമെന്നാണ് ആഗ്രഹം. അവരാരും സമ്മതിച്ചില്ലെങ്കില്‍ താന്‍ തന്നെ നരയിട്ട് ഇറങ്ങുമെന്നും പൃഥ്വി പറഞ്ഞു.

ഷാജി കൈലാസ് സംവിധാനം ചെയ്ത കടുവ തിയറ്ററുകളില്‍ വന്‍ ഹിറ്റായിരുന്നു. പൃഥ്വിരാജിന്റെ മാസ് വേഷം ഏറെ കൈയടി നേടി.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :