'ബുദ്ധിമാനായ പൃഥ്വിരാജ്';'ഗോള്‍ഡ്' റിലീസിനെക്കുറിച്ച് ലിസ്റ്റിന്‍ സ്റ്റീഫന്‍

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 28 നവം‌ബര്‍ 2022 (11:03 IST)
പല കാരണങ്ങളാല്‍ റിലീസ് മാറ്റിവയ്ക്കപ്പെടേണ്ടി വന്ന 'ഗോള്‍ഡ്' എന്ന സിനിമയുടെ റിലീസ് തീയതി അടുത്താണ് പ്രഖ്യാപിച്ചത്. ഡിസംബര്‍ ഒന്നിന് ചിത്രം പ്രദര്‍ശനത്തിന് എത്തുമ്പോള്‍ പൃഥ്വിരാജിന്റെ ബുദ്ധിപരമായ ഒരു നീക്കത്തെക്കുറിച്ചാണ് നിര്‍മ്മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍ പറയാനുള്ളത്.

ഞങ്ങള്‍ ഒരുപാടു പ്രാവശ്യം ഗോള്‍ഡിന്റെ റിലീസിന്റെ ഡേറ്റ് മാറ്റി മാറ്റി ഇട്ടു.ബുദ്ധിമാനായ പൃഥ്വിരാജ് മാത്രം ഡേറ്റ് പോസ്റ്റ് ചെയ്തില്ല.ആ ക്രെഡിറ്റും പൃഥ്വിരാജിനാണ്. ഇന്ന് രാവിലെ പൃഥ്വിരാജ് വിളിച്ചിട്ട് ഒന്നാം തീയതി തന്നെ റിലീസ് ഉണ്ടാക്കുക എന്ന് ചോദിച്ചു. എന്താണെന്ന് ചോദിച്ചപ്പോള്‍ എനിക്ക് പോസ്റ്റിടാന്‍ സമയമായി എന്നാണ് പൃഥ്വിരാജ് പറഞ്ഞതെന്ന് ലിസ്റ്റിന്‍ സ്റ്റീഫന്‍ പറഞ്ഞത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :