'ഗോള്‍ഡ്' റിലീസ് ഡേറ്റ്, പ്രഖ്യാപനം എത്തുന്നത് ഈ ദിവസം !

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 21 നവം‌ബര്‍ 2022 (14:57 IST)
പൃഥ്വിരാജ്, നയന്‍താര ടീമിന്റെ ഗോള്‍ഡ് ഡിസംബറില്‍ പ്രദര്‍ശനത്തിന് എത്തുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത സിനിമ ഉടന്‍ റിലീസ് ചെയ്യുമെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചു. റിലീസ് തീയതി പ്രഖ്യാപിക്കുന്ന ദിവസവും മറ്റു പുതിയ വിവരങ്ങളും പുറത്ത്.

ഗോള്‍ഡ് വേള്‍ഡ് വൈഡ് റിലീസ് തീയതി നവംബര്‍ 23 ബുധനാഴ്ച ഉച്ചയ്ക്ക് 1.12 ന് പ്രഖ്യാപിക്കും.സിനിമയ്ക്കായി താന്‍ കാത്തിരിക്കുന്നു എന്നും ജോലികളെല്ലാം പൂര്‍ത്തിയായി എന്നും ബാബുരാജ് ദിവസങ്ങള്‍ക്ക് മുമ്പ് അറിയിച്ചിരുന്നു.

ഏഴ് വര്‍ഷത്തെ ഇടവേളക്ക് ശേഷം എത്തുന്ന അല്‍ഫോണ്‍സ് പുത്രന്‍ സിനിമയ്ക്കായി കാത്തിരിക്കുകയാണ് സിനിമ പ്രേമികള്‍.ചിത്രത്തിന്റെ ടീസര്‍ വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :