അനുബന്ധ വാര്‍ത്തകള്‍
- ലഹരിക്കേസ്: റിമാന്‍ഡില്‍ കഴിയുന്ന ആര്യന് ഖാന് സയന്‍സ് പുസ്തകങ്ങള്‍ എത്തിച്ചുനല്‍കി എന്‍സിബി ഉദ്യോഗസ്ഥര്‍
- പൂരി ഭാജി, ദാല്‍ റൈസ്, ചിക്കന്‍ ബിരിയാണി; ആര്യന് ഖാന് കസ്റ്റഡിയില്‍ സുഭിക്ഷ ഭക്ഷണം
- ആര്യൻ ഖാനും അർബാസ് മർച്ചന്റും മുൺ മുൺ ധമേച്ചയും ഒക്ടോബർ 7 വരെ എൻസിബി കസ്റ്റഡിയിൽ
- ആര്യൻ ഖാന് അന്താരാഷ്ട്ര ലഹരി റാക്കറ്റുമായി അടുത്തബന്ധം: 11 വരെ കസ്റ്റഡിയിൽ വേണമെന്ന് എൻസിബി
- ഷാരൂഖ് ഖാന്റെ മകന് ആര്യന് ആഡംബര പാര്‍ട്ടിക്കായി ലഹരിമരുന്ന് എത്തിച്ചത് മലയാളി ?
'ഭാവി പ്രകാശത്തിന്റേതാണ്';ആര്യന് ഖാനായി കത്ത് പങ്കുവെച്ച് ഹൃത്വിക് റോഷന്
ആഡംബര കപ്പലിലെ മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ ആര്യന് ഖാന് പിന്തുണ അറിയിച്ച് നിരവധി ബോളിവുഡ് താരങ്ങളാണ് രംഗത്തെത്തുന്നത്. ആര്യന് സോഷ്യല്‍ മീഡിയയിലൂടെ തുറന്ന കത്തെഴുതി നടന് ഹൃത്വിക് റോഷന്. നടന്റെ കുറുപ്പിന്റെ താഴെ പിന്തുണ അറിയിച്ച് താരങ്ങള്‍ രംഗത്തെത്തുന്നുണ്ട്.
ഹൃത്വിക് റോഷന്റെ വാക്കുകള്‍
എന്റെ പ്രിയപ്പെട്ട ആര്യന്, ജീവിതം ഒരു വിചിത്രമായ യാത്രയാണ്. അനിശ്ചിതാവസ്ഥയാണ് അതിന്റെ മൂല്യം വര്‍ധിപ്പിക്കുന്നത്. അപ്രതീക്ഷിത പ്രതിസന്ധികളുണ്ടാവും എന്നതിനാലാണ് അത് ഗംഭീരമാവുന്നത്. പക്ഷേ ദൈവം ദയാലുവാണ്. കഠിനമായ പന്തുകള്‍ കാഠിന്യമുള്ള മനുഷ്യര്‍ക്കു നേരെയേ അദ്ദേഹം എറിയൂ. ഈ ബഹളങ്ങള്‍ക്കിടെ സ്വയം പിടിച്ചുനില്‍ക്കാനുള്ള സമ്മര്‍ദ്ദം നിനക്കിപ്പോള്‍ മനസിലാവും.
അത് നീ അങ്ങനെതന്നെ അനുഭവിക്കണമെന്ന് ഞാന്‍ കരുതുന്നു. ദേഷ്യം, ആശയക്കുഴപ്പം, നിസ്സഹായത... ഉള്ളിലെ നായകനെ പുകച്ച് പുറത്തുചാടിക്കാനുള്ള ചേരുവകള്‍. പക്ഷേ ഒരു കാര്യം ശ്രദ്ധിക്കണം. ഇതേ ചേരുവകള്‍ നമ്മളിലെ ചില നന്മകളെയും വറ്റിച്ചുകളയാം. ദയ, അനുകമ്പ, സ്നേഹം. സ്വയം എരിയാന്‍ അനുവദിക്കുക, പക്ഷേ ആവശ്യത്തിനു മാത്രം.
പിഴവുകള്‍, പരാജങ്ങള്‍, വിജയങ്ങള്‍...
എന്താണ് തള്ളേണ്ടതെന്നും എന്താണ് കൊള്ളേണ്ടതെന്നും മനസിലാക്കിയാല്‍ ഇവയെല്ലാം സമാനമാണെന്ന് മനസിലാവും. പക്ഷേ വളര്‍ച്ചയില്‍ ഇവയൊക്കെ ഗുണകരമാവുമെന്ന് മനസിലാക്കുക. ഒരു കുട്ടി ആയിരുന്നപ്പോഴും ഒരു വലിയ ആളായപ്പോഴും എനിക്ക് നിന്നെ അറിയാം. എല്ലാ അനുഭവങ്ങളെയും സ്വീകരിക്കുക. ഇതെല്ലാം നിനക്ക് ലഭിച്ച സമ്മാനങ്ങളാണ്. എന്നെ വിശ്വസിക്കൂ, കാലം ചെയ്യുമ്പോള്‍ ഈ കള്ളികളെ നീ പൂരിപ്പിക്കും. അപ്പോള്‍ ഇവയ്ക്കൊക്കെയും അര്‍ഥമുണ്ടാവും.
ചെകുത്താന്റെ കണ്ണില്‍ നോക്കി, ശാന്തതയോടെ ഇരുന്നാല്‍ മാത്രം. നിരീക്ഷിക്കുക. ഈ നിമിഷങ്ങളൊക്കെയാണ് നിന്റെ ഭാവിയെ നിര്‍വ്വചിക്കുക. ആ ഭാവി പ്രകാശത്തിന്റേതാണ്. പക്ഷേ അവിടെയെത്താന്‍ ഇരുട്ടിലൂടെ കടന്നുപോകണമെന്നു മാത്രം. ഉള്ളിലെ പ്രകാശത്തെ വിശ്വസിക്കുക, അത് എപ്പോഴും അവിടെയുണ്ട്.