അനുബന്ധ വാര്‍ത്തകള്‍
- മുടിയില്‍ പിടിച്ച് വലിച്ചു, അടിച്ചു, മുഖത്ത് ചവിട്ടി; വിസ്മയയുടെ വാട്സ്ആപ് ചാറ്റ് പുറത്ത്
- അനധികൃതമായി സര്‍വീസില്‍ നിന്നും വിട്ടുനിന്ന 28 ഡോക്ടര്‍മാരെ പിരിച്ചു വിട്ടു
- കേന്ദ്രമന്ത്രി വി.മുരളീധരന് ഗണ്‍മാനെ റോഡില്‍ ഇറക്കിവിട്ടു
- ഉന്തും തള്ളും പൂട്ടലും; ഇതിനിടയിലും പന്ത് വിട്ടുകൊടുക്കാതെ മെസി, വീഡിയോ പങ്കുവച്ച് കോപ്പ അമേരിക്ക
- അവന്റെ കഴിവുകൾ അവിശ്വസനീയമാണ്, കയറൂരി വിടൂ! കപ്പ് ഇന്ത്യയ്ക്ക് തന്നെ
'നനുത്ത പുഞ്ചിരിയില്‍ വിതറുന്ന ആ സാമീപ്യം ഇനിയുണ്ടാകില്ല';പൂവച്ചല്‍ ഖാദറിന്റെ ഓര്‍മ്മകളില്‍ ജി വേണുഗോപാല്‍
ഗാനരചയിതാവ് പൂവച്ചല്‍ ഖാദറിന്റെ ഓര്‍മ്മകളിലാണ് ജി വേണുഗോപാല്‍. ഒട്ടേറെ ഹിറ്റു ഗാനങ്ങളുടെ രചയിതാവ്.നാട്യങ്ങളേതുമില്ലാതെ, സ്നേഹമെന്നും ഒരു നനുത്ത പുഞ്ചിരിയില്‍ വിതറുന്ന ആ സാമീപ്യം ഇനിയുണ്ടാകില്ലെന്നാണ് അദ്ദേഹത്തെ ഓര്‍ത്തുകൊണ്ട് ജി വേണുഗോപാല്‍ കുറിച്ചത്.
'ഖാദറിക്കയും യാത്രയായി.തീര്‍ത്താല്‍ തീരാത്ത ദു:ഖം നമുക്കേകി കോവിഡ് അപഹരിച്ച മറ്റൊരു വിലപ്പെട്ട ജീവന്! എത്രയെത്ര ഗാനങ്ങള്‍ ആ തൂലികത്തുമ്പില്‍ പിറന്നിരിക്കുന്നു. എത്രയെത്ര സമാഗമങ്ങള്‍ ഈ തിരുവനന്തപുരം നഗരിയില്‍ നമ്മള് തമ്മില്‍. നാട്യങ്ങളേതുമില്ലാതെ, സ്നേഹമെന്നും ഒരു നനുത്ത പുഞ്ചിരിയില്‍ വിതറുന്ന ആ സാമീപ്യം ഇനിയുണ്ടാകില്ല.'- ജി വേണുഗോപാല്‍ കുറിച്ചു.