അനുബന്ധ വാര്‍ത്തകള്‍
- ഉണ്ടയുടെ രണ്ട് വര്‍ഷങ്ങള്‍, ഓര്‍മ്മകള്‍ പങ്കുവച്ച് ഷൈന്‍ ടോം ചാക്കോ
- ആ സിനിമയില്‍ ഉണ്ടായിരുന്നു ആരാലും അറിയപ്പെടാതെ, ഷൈന്‍ ടോം ചാക്കോ ആദ്യമായി ക്യാമറയ്ക്കു മുന്നിലെത്തിയത് ഈ ചിത്രത്തിലൂടെ !
- ശ്രീനാഥ് ഭാസിയ്ക്ക് പിറന്നാള്‍, ആശംസകളുമായി ഷൈന്‍ ടോം ചാക്കോയും ദീപക്കും !
- 'നന്ദി രാജുവേട്ടാ'; കുടുക്ക് 2025 ലെ ആദ്യ ഗാനമെത്തി, പൃഥ്വിരാജ് നന്ദി പറഞ്ഞ് കൃഷ്ണ ശങ്കര്‍
- പൃഥ്വിരാജില്‍ തുടങ്ങി രജീഷ വിജയന് വരെ,ലക്ഷദ്വീപിന് പിന്തുണ അറിയിച്ച് മലയാള സിനിമാ ലോകം !
മത്സ്യത്തൊഴിലാളികളുടെ വേഷത്തില്‍ സണ്ണി വെയ്‌നും ഷൈന്‍ ടോം ചാക്കോയും, അടിത്തട്ട് വരുന്നു
സിനിമ പ്രേമികള്‍ക്ക് ഒരു വിഷ്വല്‍ ട്രീറ്റായിരിക്കുമെന്ന ഉറപ്പുനല്‍കി കൊണ്ട് തന്റെ പുതിയ സിനിമയെ കുറിച്ച് പറയുകയാണ് സണ്ണി വെയ്ന്‍.ഷൈന്‍ ടോം ചാക്കോ,ജയപാലന്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് അടിത്തട്ട്.
കടലും മല്‍സ്യബന്ധനവും പശ്ചാത്തലമാകുന്ന സിനിമ സംവിധാനം ചെയ്യുന്നത് ജിജോ ആന്റണി ആണ്.മാര്‍ക്കോസ് എന്ന കഥാപാത്രത്തെയാണ് സണ്ണി വെയ്ന്‍ അവതരിപ്പിക്കുന്നത്.ഷൈനും സണ്ണിയും മത്സ്യത്തൊഴിലാളികളുടെ വേഷത്തിലാകും സിനിമയില്‍ എത്തുക.ഖൈസ് മില്ലനാണ് രചന. പപ്പിനു ഛായാഗ്രഹണം നിര്‍വഹിക്കുന്നു.നെസര്‍ അഹമ്മദ് ആണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്.നൗഫാല്‍ അബ്ദുള്ള എഡിറ്റിംഗ് നിര്‍വഹിക്കുന്നു. വൈകാതെ തന്നെ ഷൂട്ടിങ് ആരംഭിക്കാനാണ് പദ്ധതിയിടുന്നത്.കേരളത്തിന്റെ തീരപ്രദേശങ്ങളില്‍ തന്നെയാകും ചിത്രീകരണം.