അവന്റെ കഴിവുകൾ അവിശ്വസനീയമാണ്, കയറൂരി വിടൂ! കപ്പ് ഇന്ത്യയ്ക്ക് തന്നെ

അഭിറാം മനോഹർ| Last Modified വെള്ളി, 18 ജൂണ്‍ 2021 (20:28 IST)
ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇ‌ന്ത്യയ്ക്ക് വിജയിക്കാനാവുമെന്ന് മുൻ ഇന്ത്യൻ നായകനും ബിസിസിഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലി. സ‌താംപ്‌റ്റണിൽ ഇരു ടീമുകളും ഏറ്റുമുട്ടാനിരിക്കെയാണ് ഗാംഗുലി ഇക്കാര്യം പറഞ്ഞ‌ത്.

റിഷഭ് പന്തായിരിക്കും കളിയുടെ ഗെയിം ചേഞ്ചറെന്ന് ഗാംഗുലി പറയുന്നു. റിഷഭ് ശരിക്കും അവിശ്വസനീയമാംവിധം കഴിവുള്ള താരമാണ്. കളിയുടെ ഗതി ഒറ്റയ്ക്കു മാറ്റിമറിക്കാന്‍ അവന് കഴിയും. ശരിക്കും ഒരു ഗെയിം ചേഞ്ചറാണ് പന്ത്. അവനെ ഫൈനലിൽ അവന്റെ സ്വതസിദ്ധമായ ശൈലിയിൽ കളിക്കാൻ അനുവദിക്കുകയാണ് വേണ്ടത്. ഗാംഗുലി പറഞ്ഞു.

വളരെ സന്തുലിതമായ ടീമാണ് ഇന്ത്യയുടേത്. അവസാനം വരെ ബാറ്റ് ചെയ്യാൻ ഇന്ത്യക്കാവുമെന്ന് നമ്മൾ ഓസ്ട്രേലിയയിൽ കണ്ടതാണ്. അതിനാൽ തന്നെ ഫൈനലില്‍ ന്യൂസിലാന്‍ഡിനെ തോല്‍പ്പിച്ച് നമുക്ക് ജേതാക്കളാവാന്‍ കഴിയും. ഗാംഗുലി പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :