അനുബന്ധ വാര്‍ത്തകള്‍
- മെസിയുടെ ഉഗ്രന്‍ പാസ്, ലക്ഷ്യംകണ്ട് റോഡ്രിഗസ്; ഉറുഗ്വായിയെ തോല്‍പ്പിച്ച് അര്‍ജന്റീന
- പെറുവിന് 'പെയിന്‍'; എതിരില്ലാത്ത നാല് ഗോളിന് വീഴ്ത്തി ബ്രസീല്‍, രണ്ടാം ജയം
- കോപ്പയിൽ അർജന്റീനയും ഉറുഗ്വേയും നേർക്കുനേർ, മൈതാനത്ത് സൗഹൃദം കാണില്ലെന്ന് സുവാരസ്
- ഫ്രീ കിക്ക് ഗോളുകളുടെ എണ്ണത്തില്‍ റൊണാള്‍ഡോയെ മറികടന്നു; ഉജ്ജ്വല ഗോളിന് ശേഷം മറഡോണ സ്റ്റൈല്‍ ആഹ്ലാദപ്രകടനവുമായി മെസി
- ഉദ്ഘാടന മത്സരത്തിൽ ഗോൾ, പെലെയുടെ റെക്കോഡിലേക്കുള്ള ദൂരം കുറച്ച് നെയ്മർ
ഉന്തും തള്ളും പൂട്ടലും; ഇതിനിടയിലും പന്ത് വിട്ടുകൊടുക്കാതെ മെസി, വീഡിയോ പങ്കുവച്ച് കോപ്പ അമേരിക്ക
കോപ്പ അമേരിക്കയിലെ ആദ്യ വിജയം സ്വന്തമാക്കിയിരിക്കുകയാണ് അര്‍ജന്റീന. ടൂര്‍ണമെന്റില്‍ രണ്ട് കളികള്‍ കഴിഞ്ഞപ്പോള്‍ ഒരു ജയവും ഒരു സമനിലയുമാണ് അര്‍ജന്റീനയ്ക്കുള്ളത്. ആദ്യ മത്സരത്തില്‍ ചിലെയ്ക്കെതിരെ സമനില വഴങ്ങിയപ്പോള്‍ ഇന്ന് നടന്ന രണ്ടാം മത്സരത്തില്‍ ഉറുഗ്വായിയെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ചു.
From South America to the World #RockingTheContinent pic.twitter.com/xCqbHh4KjW
— Copa América (@CopaAmerica) June 19, 2021
മത്സരത്തിലുടനീളം മെസിയായിരുന്നു ഉറുഗ്വായ് താരങ്ങളുടെ ലക്ഷ്യം. മെസിയുടെ മുന്നേറ്റങ്ങള്‍ക്ക് തടയിടാന്‍ ഒരേസമയം മൂന്നും നാലും ഉറുഗ്വായ് താരങ്ങള്‍ ഓടിയെത്തി. പലപ്പോഴും മെസി ഫൗളുകള്‍ക്ക് ഇരയായി. പന്ത് മെസിയുടെ കാലിലാണെങ്കില്‍ ഉറുഗ്വായ് ടീം താരങ്ങള്‍ അദ്ദേഹത്തിനു ചുറ്റും വട്ടമിടുന്ന കാഴ്ചയാണ് ഇന്നത്തെ മത്സരത്തില്‍ പലപ്പോഴും കണ്ടത്. അര്‍ജന്റീന റോഡ്രിഗസിലൂടെ നേടിയ ഗോളിന് വഴിയൊരുക്കിയത് മെസിയാണ്. മത്സരത്തിലെ താരവും മെസി തന്നെ. ആദ്യ മത്സരത്തിലും മെസി തന്നെയായിരുന്നു കളിയിലെ താരം.