വമ്പന്‍ വിജയം! മൂന്നുദിവസംകൊണ്ട് രാജകുമാറിന്റെ 'ശ്രീകാന്ത്' നേടിയത്, ഔദ്യോഗിക കളക്ഷന്‍ വിവരങ്ങള്‍ പുറത്ത്

Srikanth
കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 13 മെയ് 2024 (17:05 IST)
Srikanth
രാജകുമാര്‍ റാവു നായകനായ എത്തുന്ന സിനിമകള്‍ക്കായി കാത്തിരിക്കുന്ന ഒരു വിഭാഗം പ്രേക്ഷകരുണ്ട്. കഥാപാത്രങ്ങള്‍ തെരഞ്ഞെടുക്കുന്നതില്‍ അതീവ ശ്രദ്ധ പുലര്‍ത്തുന്ന താരം ഇത്തവണയും ആ പ്രതീക്ഷ നിലനിര്‍ത്തി. വന്‍ പ്രതികരണങ്ങള്‍ നേടിക്കൊണ്ട് രാജകുമാറിന്റെ ശ്രീകാന്ത് പ്രദര്‍ശനം തുടരുകയാണ്. എങ്ങുനിന്നും മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ലഭിക്കുന്നത്.
ശ്രീകാന്ത് ബൊള്ളയായിട്ടാണ് രാജ്കുമാര്‍ റാവു ചിത്രത്തില്‍ വേഷമിട്ടിരിക്കുന്നത്.വ്യവസായി ശ്രീകാന്ത് ബൊള്ളയുടെ ജീവിത കഥ പറയുന്ന ചിത്രത്തില്‍ രാജകുമാര്‍ റാവു മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. അടുത്ത ദേശീയ അവാര്‍ഡ് വരെ നടന് കിട്ടുമെന്ന് കൂടി ആരാധകര്‍ പറയുന്നു.
സുമിത് പുരോഹിത്, ജഗദീപ് സിന്ദു എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.കാഴ്ചയില്ലാത്തവനായി ജനിച്ച് ലോകം അറിയപ്പെടുന്ന വ്യവസായി ആയി മാറിയ ചെറുപ്പക്കാരന്റെ കഠിനാധനത്തിന്റെ കഥ കൂടിയാണ് സിനിമ പറയുന്നത്. ഇപ്പോഴിതാ സിനിമയുടെ കളക്ഷന്‍ റിപ്പോര്‍ട്ടാണ് പുറത്തുവന്നിരിക്കുന്നത്.A post shared by RajKummar Rao (@rajkummar_rao)

രാജ്കുമാര്‍ റാവുവിന്റെ ശ്രീകാന്ത്, മൂന്നാം ദിവസം, 5.50 കോടി രൂപ ഇന്ത്യയില്‍ നിന്ന് മാത്രം നേടി.ആഭ്യന്തര ബോക്സ് ഓഫീസില്‍ 11.95 കോടി ഇതിനോടകം തന്നെ കടന്നു. ഇക്കാര്യം നിര്‍മാതാക്കള്‍ തന്നെ ഔദ്യോഗികമായി അറിയിച്ചു.
ശ്രീകാന്തില്‍ ജ്യോതികയും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. നടിയുടെ ഒടുവില്‍ പുറത്തിറങ്ങിയ ബോളിവുഡ് ചിത്രം ശെയ്ത്താനാണ്.അജയ് ദേവ്ഗണ്‍ നായകനായി എത്തിയ ചിത്രത്തിന് മികച്ച വിജയം നേടാനായി.അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :