ഇപ്പോഴും അതേ ആവേശം,'മുദ്ദുഗൗ' എട്ടാം വാര്‍ഷിക ദിനത്തില്‍ മറ്റൊരു സന്തോഷം കൂടി, വിശേഷങ്ങളുമായി സംവിധായകന്‍ വിപിന്‍ദാസ്

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 13 മെയ് 2024 (16:47 IST)
2016-ല്‍ വിപിന്‍ ദാസ് സംവിധാനം ചെയ്ത മുദ്ദുഗൗ എന്ന ചിത്രത്തിലൂടെയായിരുന്നു ഗോകുല്‍ സുരേഷ് സിനിമയിലെത്തിയത്. കൃത്യമായി പറയുകയാണെങ്കില്‍ 2016 മെയ് 13 റിലീസായ പടത്തിന്റെ എട്ടാം വാര്‍ഷികം ആഘോഷിക്കുകയാണ് സംവിധായകന്‍. ഇപ്പോഴും താന്‍ അതേ ആവേശത്തിലാണ് 2024ല്‍ ഗുരുവായൂരമ്പലനടയില്‍ എത്തുമ്പോള്‍ വിപിന്‍ദാസ് പറയുന്നു.2024-ല്‍ മറ്റൊരു പോപ്കോണ്‍ സിനിമയുമായി നിങ്ങളിലേക്ക് വരുന്നു. നിങ്ങളുടെ പ്രതികരണത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു എന്നാണ് സംവിധായകന്‍ സോഷ്യല്‍ മീഡിയയില്‍ എഴുതിയിരിക്കുന്നത്.


വിപിന്‍ ദാസ് സംവിധാനം ചെയ്യുന്ന 'ഗുരുവായൂരമ്പലനടയില്‍' റിലീസിന് ഒരുങ്ങുകയാണ്.പൃഥ്വിരാജ് സുകുമാരനും ബേസില്‍ ജോസഫും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.തുടക്കം മുതല്‍ ഒടുക്കം വരെ പ്രേക്ഷകരെ ചിരിപ്പിക്കുന്ന ഘടകങ്ങള്‍ സിനിമയില്‍ ഉണ്ടെന്നാണ് ബേസില്‍ പറഞ്ഞിരുന്നു.ഗുരുവായൂരിലെ ഒരു വിവാഹത്തിനിടെ സംഭവിക്കുന്ന സംഭവങ്ങളെ കേന്ദ്രീകരിച്ചുള്ള രസകരമായ കഥയാണ് സിനിമ പറയുന്നത്. ചിത്രത്തില്‍ നെഗറ്റീവ് ഷേഡുള്ള കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്.

അങ്കിത് മേനോന്‍ സംഗീത സംവിധാനവും നീരജ് രേവി ഛായാഗ്രഹണവും ജോണ്‍ കുട്ടി എഡിറ്റിംഗും നിര്‍വ്വഹിച്ചിരിക്കുന്നു. പൃഥ്വിരാജ് പ്രൊഡക്ഷന്‍സും E4 എന്റര്‍ടൈന്‍മെന്റും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം പ്രദര്‍ശനത്തിന് മൂന്ന് ദിവസം കൂടി. സിനിമയുടെ അഡ്വാന്‍സ് ബുക്കിംഗ് ഇതിനോടകം തന്നെ ആരംഭിച്ചിട്ടുണ്ട്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :