1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. From today, Pulli in theatres

ദേവ് മോഹന്റെ 'പുള്ളി' ഇന്ന് മുതല്‍ തിയറ്ററുകളില്‍

ജിജു അശോകന്‍
ജിജു അശോകന്‍ സംവിധാനം ചെയ്യുന്ന പുള്ളി ഇന്ന് തിയറ്ററുകളില്‍ എത്തും. ജയില്‍ പുള്ളിയായി എത്തുന്ന ദേവ് മോഹന്റെ പ്രേക്ഷകരെ ആകര്‍ഷിക്കുന്നു. പ്രണയ നായകനായെത്തിയ നടന്റെ ശക്തമായ കഥാപാത്രം കൂടിയായിരിക്കും ഇത്.ഷാജോണും ഇന്ദ്രന്‍സും പ്രധാന കഥാപാത്രങ്ങളെ തന്നെയാണ് അവതരിപ്പിക്കുന്നതെന്ന സൂചനയും ട്രെയിലര്‍ നല്‍കുന്നുണ്ട്. 
 ഇന്ദ്രന്‍സ്, രാജേഷ് ശര്‍മ്മ, ശ്രീജിത്ത് രവി, വിജയകുമാര്‍, മീനാക്ഷി, അബിന്‍ ബിനോ എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന സിനിമ ആയിരിക്കാനാണ് സാധ്യത. പുള്ളിയില്‍ കോമഡിക്കും പ്രാധാന്യമുണ്ടെന്ന് സംവിധായകന്‍ പറഞ്ഞു. പുതുമുഖം നായികയാണ് ചിത്രത്തിലെത്തുന്നത്.കമലം ഫിലിംസിന്റെ ബാനറില്‍ ടിബി രഘുനാഥനാണ് ചിത്രം നിര്‍മിക്കുന്നത്.  
 
 
 
 
 
അടുത്ത ലേഖനം
മോഹന്‍ലാലും മമ്മൂട്ടിയും വീണ്ടും ഒന്നിക്കുന്നു, മള്‍ട്ടി സ്റ്റാര്‍ വെബ്ബ് സീരീസ് അണിയറയില്‍ ഒരുങ്ങുന്നു, പ്രതീക്ഷയോടെ ആരാധകര്‍