കെ ആര്‍ അനൂപ്|
Last Modified വെള്ളി, 19 മെയ് 2023 (16:24 IST)
ചിമ്പു കരിയറിന്റെ ഏറ്റവും മികച്ച ഘട്ടത്തിലൂടെയാണ് കടന്നു പോകുന്നത്. ദേസിംഗ് പെരിയസാമി സംവിധാനം ചെയ്യുന്ന നടന്റെ അടുത്ത ചിത്രമായ 'എസ്ടിആര്‍ 48'ന്റെ ഷൂട്ടിംഗ് ഉടനെ ആരംഭിക്കും. ബിഗ് ബജറ്റിലാണ് ചിത്രം നിര്‍മ്മിക്കുന്നത്, കമല്‍ഹാസന്‍ നിര്‍മ്മിക്കുമെന്ന് പറയപ്പെടുന്നു.
സിനിമയില്‍ അഭിനയിക്കാനുള്ള തയ്യാറെടുപ്പിലാണ് താരം. ലണ്ടനിലാണ് സിനിമയ്ക്കുള്ള ഒരുക്കങ്ങള്‍ നടത്തുന്നത്. ബോളിവുഡ് നടി ദീപിക പദുക്കോണിനെ ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാന്‍ അണിയറ പ്രവര്‍ത്തകര്‍ സമീപിച്ചതായി വാര്‍ത്തകള്‍ വന്നിരുന്നു. നായികയായി കീര്‍ത്തി സുരേഷ് എത്തുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
ദീപിക പദുക്കോണും അഭിനയിക്കും എന്നാണ് കേള്‍ക്കുന്നത്.എന്നാല്‍ ചിത്രത്തിലെ അഭിനേതാക്കളെയും അണിയറപ്രവര്‍ത്തകരെയും കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ ഉണ്ടായിട്ടില്ല.
ലണ്ടനില്‍ ഒരു മാസത്തെ പരിശീലനം പൂര്‍ത്തിയാക്കിയ ചിമ്പു ഓഗസ്റ്റില്‍ ചിത്രീകരണം ആരംഭിക്കും.