കെ ആര്‍ അനൂപ്|
Last Modified ശനി, 20 മെയ് 2023 (10:14 IST)
നടി കീര്‍ത്തി സുരേഷിന്റെ വിവാഹവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ ഇടയ്ക്കിടെ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെടാറുണ്ട്. ഇപ്പോഴിതാ നടിയുടെ ഭാവി വരനെ കണ്ടെത്തിയിരിക്കുകയാണ് ചിലര്‍.
ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫര്‍ഹാന്‍ ബിന്‍ ലിഖായത്ത് ആണത്രേ കീര്‍ത്തി സുരേഷിന്റെ ഭാവി ഭര്‍ത്താവ്. ഇരുവരും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടതാണ് അഭ്യൂഹങ്ങള്‍ക്ക് പിന്നിലുള്ള കാരണം.
ഫര്‍ഹാന്‍ പങ്കുവച്ച ഇന്‍സ്റ്റഗ്രാം സ്റ്റോറി കീര്‍ത്തി സുരേഷും പങ്കുവെച്ചിരുന്നു.കീര്‍ത്തിയും ഫര്‍ഹാനും ഡേറ്റിംഗില്‍ ആണെന്നും പറയപ്പെടുന്നു.