മരക്കാറിന് ലഭിച്ച ദേശീയ അവാര്‍ഡ് വിഖ്യാത സംവിധായകരായ രമേശ് സിപ്പിക്കും ഡേവിഡ് ലീനിനുമായി സമര്‍പ്പിക്കുന്നു:പ്രിയദര്‍ശന്‍

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 1 ജൂണ്‍ 2021 (16:52 IST)

മരക്കാറിന് ലഭിച്ച ദേശീയ അവാര്‍ഡ് വിഖ്യാത സംവിധായകരായ രമേശ് സിപ്പിക്കും ഡേവിഡ് ലീനിനുമായി സമര്‍പ്പിക്കുന്നുവെന്ന് പ്രിയദര്‍ശന്‍. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. മികച്ച സിനിമയ്ക്കുള്ള അറുപത്തിയേഴാമത് ദേശീയ ചലച്ചിത്ര അവാര്‍ഡ് മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന സിനിമയ്ക്ക് ആയിരുന്നു ലഭിച്ചത്.

'മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന സിനിമയ്ക്ക് ലഭിച്ച ദേശിയ അവാര്‍ഡ് വിഖ്യാത ചലച്ചിത്രപ്രവര്‍ത്തകരായ ഷോലെ സിനിമയുടെ സംവിധായകന്‍ രമേശ് സിപ്പിക്കും, വലിയ ഫ്രെയിമുകള്‍ എങ്ങനെ ചിത്രീകരിക്കണമെന്ന് എന്നെ പഠിപ്പിച്ച സംവിധായകന്‍ ഡേവിഡ് ലീനിനുമായി സമര്‍പ്പിക്കുന്നു'- പ്രിയദര്‍ശന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

മെയ് 13ന് റിലീസ് ചെയ്യാനിരുന്ന മരക്കാര്‍ റിലീസ് മാറ്റിയിരുന്നു.ഓഗസ്റ്റ് 12-ന് ബിഗ് സ്‌ക്രീനില്‍ എത്തുമെന്ന് ആന്റണി പെരുമ്പാവൂര്‍ അറിയിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :