മമ്മൂട്ടിയുടെ പുറത്ത് കുറുമ്പനെ പോലെ ചാടിക്കയറി മോഹന്‍ലാല്‍; ഈ ചിത്രത്തിന്റെ പിന്നാമ്പുറം അറിയാം

രേണുക വേണു| Last Modified ചൊവ്വ, 6 ജൂലൈ 2021 (20:46 IST)

മമ്മൂട്ടിയും മോഹന്‍ലാലും സിനിമയില്‍ മാത്രമല്ല വ്യക്തിജീവിതത്തിലും നല്ല സുഹൃത്തുക്കളാണ്. മോഹന്‍ലാല്‍ മമ്മൂട്ടിയെ ഇച്ചാക്കയെന്നും മമ്മൂട്ടി മോഹന്‍ലാലിനെ 'ലാലു' എന്നുമാണ് വിളിക്കുന്നത്. മമ്മൂട്ടിയുടെ പുറത്ത് കയറിയിരിക്കുന്ന മോഹന്‍ലാലിന്റെ ഒരു അപൂര്‍വ ചിത്രം കണ്ടിട്ടില്ലേ? അതില്‍ നിന്ന് മനസിലാകും ഇരുവരുടെയും സൗഹൃദം എത്രത്തോളം ഗാഢമാണെന്ന്.

വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള ഈ ചിത്രം ഇരുവരും ഒന്നിച്ച് അഭിനയിച്ച ഒരു സിനിമയുടെ സെറ്റില്‍ നിന്നാണ്. 1985 ല്‍ റിലീസ് ചെയ്ത 'കരിമ്പിന്‍പൂവിനക്കരെ' എന്ന സിനിമയിലെ സെറ്റില്‍ നിന്നുള്ള ചിത്രമാണിത്. പത്മരാജന്‍ എഴുതി ഐ.വി.ശശി സംവിധാനം ചെയ്ത സിനിമയാണ് കരിമ്പിന്‍പൂവിനക്കരെ. സിനിമയുടെ ഇടവേളയിലാണ് മമ്മൂട്ടിയുടെ പുറത്ത് കയറി മോഹന്‍ലാലിന്റെ കുസൃതി. മമ്മൂട്ടിയും ഇത് ആസ്വദിക്കുന്നുണ്ട്. മമ്മൂട്ടിയെയും മോഹന്‍ലാലിനെയും കൂടാതെ സീമ, ഉര്‍വശി, സുകുമാരി, ഭരത് ഗോപി, ലാലു അലക്‌സ്, ക്യാപ്റ്റന്‍ രാജു എന്നിവരും ഈ സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :