ഒരിക്കല്‍ കൂടി കോട്ടയം കുഞ്ഞച്ചനായി മമ്മൂട്ടി കളത്തില്‍ ഇറങ്ങുമോ ? പുതിയ പ്രതീക്ഷകളില്‍ ആരാധകര്‍

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 6 ജൂലൈ 2021 (13:00 IST)

സിനിമ തിരക്കുകളില്‍ നിന്നൊഴിഞ്ഞ് മമ്മൂട്ടി വീട്ടില്‍ തന്നെയാണ് ഉള്ളത്. തന്റെ പഴയ കാല ഓര്‍മ്മകളിലേക്ക് തിരിഞ്ഞു നടക്കുകയുമാണ് അദ്ദേഹം.കോട്ടയം കുഞ്ഞച്ചനിലെ ഒരു ചിത്രം മമ്മൂട്ടി പങ്കുവെച്ചതോടെ അത് പുതിയ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടു.

പഴയ മാസ്സ് ലുക്കിലുള്ള കുഞ്ഞച്ചനെ കണ്ടതോടെ സോഷ്യല്‍ മീഡിയയില്‍ പുതിയ ചര്‍ച്ചകള്‍ക്ക് തുടക്കമായി. ഇനി കുഞ്ഞച്ചന്‍ രണ്ടാം ഭാഗം വരുന്നോ എന്നാണ് ആരാധകരുടെ സംശയം. മമ്മൂട്ടി ഇപ്പൊ എന്തിനാണ് കുഞ്ഞച്ചനെ കളത്തില്‍ ഇറക്കിയതെന്നും തുടങ്ങിയ ചോദ്യങ്ങള്‍ ഉയരുന്നു.
2018 മാര്‍ച്ച് 14ന് കോട്ടയം കുഞ്ഞച്ചന്‍ ടു പ്രഖ്യാപിച്ചെങ്കിലും അത് മുന്നോട്ട് പോയില്ല.ആട് ടു വിജയാഘോഷ വേദിയില്‍ വെച്ച് മമ്മൂട്ടിയുടെ സാന്നിധ്യത്തിലായിരുന്നു പ്രഖ്യാപനം.

ടി എസ് സുരേഷ് ബാബുവിന്റെ സംവിധാനത്തില്‍ 1990ല്‍ പുറത്തിറങ്ങിയ കോട്ടയം കുഞ്ഞച്ചന്‍ ഇന്നും അതേ പുതുമയോടെ പ്രേക്ഷകര്‍ കാണുന്നു.
ഡെന്നീസ് ജോസഫിന്റേതായിരുന്നു തിരക്കഥ.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :