കെ ആര്‍ അനൂപ്|
Last Modified ബുധന്‍, 7 ജൂലൈ 2021 (11:53 IST)
മമ്മൂട്ടി നായകനായെത്തിയ 'കസബ' റിലീസ് ആയിട്ട് ഇന്നേക്ക് അഞ്ചു വര്‍ഷം. നിതിന്‍ രഞ്ജി പണിക്കര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രം ഗുഡ്വില്‍ എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ ജോബി ജോര്‍ജാണ് നിര്‍മ്മിച്ചത്.
മമ്മൂട്ടിയുടെ രാജന്‍ സക്കറിയ എന്ന കഥാപാത്രത്തെ ആരാധകര്‍ നെഞ്ചിലേറ്റിയതായിരുന്നു.
മമ്മൂട്ടിയുടെ കസബയ്ക്ക് രണ്ടാം ഭാഗം ഉണ്ടാകുമോ എന്ന ചോദ്യത്തിന് ഗുഡ്വില്‍ എന്റര്‍ടെയിന്‍മെന്റ്‌സ് മറുപടി നല്‍കിയിരുന്നു. ഇല്ല എന്നായിരുന്നു അവര്‍ കുറിച്ചത്.
മമ്മൂട്ടി നായകനായ ഈ ചിത്രത്തില്‍ നേഹ സക്‌സേന, വരലക്ഷ്മി ശരത്കുമാര്‍, സമ്പത്ത് രാജ്, ജഗദീഷ് എന്നിവരാണ് മറ്റു പ്രധാനവേഷങ്ങളില്‍ എത്തിയത്.