ചോക്ലേറ്റ് പയ്യന്‍ ഫഹദിനൊപ്പം നില്‍ക്കുന്ന ആളെ മനസിലായോ?

നെല്‍വിന്‍ വില്‍സണ്‍| Last Modified വ്യാഴം, 27 മെയ് 2021 (10:26 IST)

സംവിധായകന്‍ ഫാസിലിന്റെ മകന്‍ എന്ന നിലയിലാണ് ഫഹദ് ഫാസില്‍ 'കൈയെത്തും ദൂരത്ത്' എന്ന ചിത്രത്തില്‍ നായകനാകുന്നത്. ഒരു ചോക്ലേറ്റ് പയ്യന്‍ പരിവേഷമായിരുന്നു അന്ന് ഫഹദിന്. ഇന്ന് അങ്ങനെയല്ല, ഫഹദ് ഫാസില്‍ എന്ന നടന്‍ വളര്‍ന്നു. മലയാളികളെ ത്രസിപ്പിക്കുന്ന ഒരുപാട് കഥാപാത്രങ്ങള്‍ക്ക് ജീവനേകി. കൈയെത്തും ദൂരത്തിലെ ഫഹദിന്റെ ഒരു ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ഈ ചിത്രത്തില്‍ ഫഹദിനൊപ്പം മറ്റൊരു നടനുണ്ട്. അയാളും മലയാളികള്‍ക്ക് ഏറെ സുപരിചിതനാണ്. എന്നാല്‍, വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള ചിത്രം നോക്കി ഈ താരത്തെ മനസിലാക്കാന്‍ ബുദ്ധിമുട്ടാണ്.

നടനും സംവിധായകനുമായ സൗബിന്‍ ഷാഹിറാണ് ഫഹദിനൊപ്പം നില്‍ക്കുന്നത്. കൈയെത്തും ദൂരത്തിലെ ഫഹദും പൊടിമീശ പോലും ഇല്ലാത്ത സൗബിനും കെട്ടിപിടിച്ച് നില്‍ക്കുന്ന ഈ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ഇപ്പോഴത്തെ സൗബിന്റെ ലുക്ക് വച്ച് നോക്കുമ്പോള്‍ എന്തൊരു മാറ്റമാണെന്നാണ് എല്ലാവരും പറയുന്നത്.


ഫഹദ് ഫാസില്‍ ചിത്രങ്ങളില്‍ സൗബിന്റെ കഥാപാത്രങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മഹേഷിന്റെ പ്രതികാരമാണ് സൗബിന് ഏറെ ജനശ്രദ്ധ നേടിക്കൊടുത്ത സിനിമ.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :