കൊച്ചി|
നെൽവിൻ വിൽസൺ|
Last Modified തിങ്കള്‍, 12 ഏപ്രില്‍ 2021 (12:38 IST)
നടന്‍ ഫഹദ് ഫാസിലിനെതിരെ നീക്കവുമായി സിനിമ തിയറ്റര്‍ സംഘടനയായ ഫിയോക്ക്. ഫഹദ് തുടര്‍ച്ചയായി ഒ.ടി.ടി പ്ലാറ്റ്‌ഫോമില്‍ സിനിമകള്‍ ഇറക്കുന്നതിനെതിരെ ഫിയോക്ക് രംഗത്തെത്തി. അഭിനയിക്കുന്ന ചിത്രങ്ങള്‍ തുടര്‍ച്ചയായി ഒ.ടി.ടി പ്ലാറ്റ്ഫോമുകളില്‍ റിലീസ് ചെയ്യുന്നതിന് സഹകരിച്ചാല്‍ ഫഹദ് ഫാസിലിനെ വിലക്കുമെന്നാണ് ഫിയോക്കിന്റെ നിലപാട്.
ഒ.ടി.ടി റിലീസുകളോട് സഹകരിച്ചാല്‍ ഫഹദ് ഫാസില്‍ ചിത്രങ്ങള്‍ തിയറ്ററില്‍ പ്രദര്‍ശിപ്പിക്കില്ല. ഇനി ഒ.ടി.ടി റിലീസ് ചെയ്താല്‍ ഫഹദ് ചിത്രം മാലിക്ക് ഉള്‍പ്പെടെയുള്ളവ തിയറ്ററുകളില്‍ വിലക്ക് നേരിടേണ്ടിവരുമെന്നും ഫിയോക്ക് മുന്നറിയിപ്പ് നല്‍കുന്നു. ദൃശ്യം 2 ഇനി തിയറ്ററുകളില്‍ റിലീസ് ചെയ്യേണ്ടതില്ലെന്നും ഫിയോക്ക് സമിതി തീരുമാനിച്ചു.
നടന്‍ ദിലീപാണ് ഫിയോക്ക് സംഘടനയ്ക്ക് നേതൃത്വം നല്‍കുന്നത്. ദൃശ്യം 2 ഒ.ടി.ടി റിലീസിനെ ചൊല്ലിയും നേരത്തെ ഫിയോക്ക് എതിര്‍പ്പ് അറിയിച്ചിരുന്നു. ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത ജോജിയാണ് ഫഹദിന്റേതായി അവസാനം ഒ.ടി.ടി റിലീസിനെത്തിയത്. ജോജിക്ക് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്.