'പവര്‍ സ്റ്റാര്‍' ഒരുങ്ങുന്നു, പുതിയ വിവരങ്ങളുമായി സംവിധായകന്‍ ഒമര്‍ ലുലു

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 27 മെയ് 2021 (10:13 IST)

ഡെന്നീസ് ജോസഫിന്റെ തിരക്കഥയില്‍ ഒരുങ്ങുന്ന പവര്‍ സ്റ്റാറായി കാത്തിരിക്കുകയാണ് ആരാധകര്‍. സിനിമയെ കുറിച്ചൊരു അപ്‌ഡേറ്റ് നല്‍കിയിരിക്കുകയാണ് സംവിധായകന്‍ ഒമര്‍ ലുലു.

'ഇന്നലെ ഡെന്നീസ് ജോസഫ് സാറിന്റെ വീട്ടില്‍ പോയി പവര്‍ സ്റ്റാറിന്റെ സ്‌ക്രിപ്റ്റ് വാങ്ങി.എന്റെ ജീവതത്തില്‍ ഏറ്റവും വല്ല്യ ഒരു ഭാഗ്യമാണ് ഡെനിസ്സേട്ടന്റെ ഒരു സ്‌ക്രിപ്റ്റും അതിന്റെ ഭാഗമായി ഉണ്ടായ ചര്‍ച്ചകളും സൗഹൃദവും എല്ലാം'- ഒമര്‍ ലുലു കുറിച്ചു.

കഴിഞ്ഞ വര്‍ഷം അവസാനത്തോടെ ചിത്രീകരണം ആരംഭിക്കാനിരുന്ന ചിത്രം ഉടന്‍ തന്നെ ഷൂട്ടിംഗ് ആരംഭിക്കുമെന്നാണ് കരുതുന്നത്.വലിയ താരനിര തന്നെ സിനിമയിലുണ്ട്. ബാബുരാജ്, റിയാസ് ഖാന്‍, അബു സലിം എന്നിവരെ കൂടാതെ ഹോളിവുഡ് നടന്‍ ലൂയിസ് മാന്‍ഡിലറും അമേരിക്കന്‍ ബോക്സിങ് താരം റോബര്‍ട്ട് പര്‍ഹാമും കന്നഡ താരം ശ്രേയസ് മഞ്ജുവും ആണ് പ്രധാന വേഷങ്ങളിലെത്തുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :