1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Fahad and Nazriya age Different

ഫഹദും നസ്രിയയും തമ്മില്‍ എത്ര വയസ്സിന്റെ വ്യത്യാസമുണ്ട്?

Fahad Faazil
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരദമ്പതികളാണ് ഫഹദ് ഫാസിലും നസ്രിയയും. ഇരുവരുടെയും പ്രണയവും വിവാഹവും മലയാള സിനിമാലോകം ആഘോഷമാക്കി. ജീവിതപങ്കാളി എന്നതിനപ്പുറം ഇരുവരും പരസ്പരം നല്ല സുഹൃത്തുക്കള്‍ കൂടിയാണ്. ഇന്നലെയാണ് ഫഹദ് തന്റെ 39-ാം ജന്മദിനം ആഘോഷിച്ചത്. 
 
ഫഹദും നസ്രിയയും തമ്മില്‍ എത്ര വയസ്സിന്റെ വ്യത്യാസമുണ്ടെന്ന് പലര്‍ക്കും സംശയമുണ്ട്. 1994 ഡിസംബര്‍ 20 ന് ജനിച്ച നസ്രിയ നസീമിന് ഇപ്പോള്‍ പ്രായം 27 വയസ്സാണ്. അതായത് ഫഹദും നസ്രിയയും തമ്മില്‍ 12 വയസ്സിന്റെ വ്യത്യാസമുണ്ട്. ഇരുവരും തമ്മില്‍ വലിയ പ്രായവ്യത്യാസമുണ്ടെങ്കിലും തന്റെ ജീവിതം മാറിയത് നസ്രിയയുടെ വരവിന് ശേഷമാണെന്ന് ഫഹദ് പലപ്പോഴും തുറന്നുപറഞ്ഞിട്ടുണ്ട്. 
 
ഒരിക്കല്‍ നസ്രിയ തന്നെ പ്രൊപ്പോസ് ചെയ്തത് എങ്ങനെയാണെന്നും ഫഹദ് വെളിപ്പെടുത്തിയിട്ടുണ്ട്. ബാംഗ്ലൂര്‍ ഡെയ്‌സിന്റെ ഷൂട്ടിങ് നടക്കുമ്പോഴാണ് ഫഹദ് നസ്രിയയുമായി ഏറെ അടുക്കുന്നത്. ഇതേ കുറിച്ച് പഴയൊരു അഭിമുഖത്തില്‍ ഫഹദ് വെളിപ്പെടുത്തിയിട്ടുണ്ട്. 
 
'ബാംഗ്ലൂര്‍ ഡെയ്‌സിന്റെ ഷൂട്ടിങ് നടക്കുമ്പോള്‍ ഞാനും നസ്രിയയും പരസ്പരം നോക്കിയിരിക്കാനൊക്കെ തുടങ്ങി. പുറത്ത് ലൈറ്റപ്പ് നടക്കുമ്പോള്‍ ഞാനും നസ്രിയയും മാത്രമായിരുന്നു മുറിയില്‍. ഇടയ്ക്ക് നസ്രിയ എന്റെ അടുത്തുവന്നിട്ട്, എടോ തനിക്കെന്നെ കല്യാണം കഴിക്കാന്‍ പറ്റുമോയെന്ന് ചോദിച്ചു,' ഫഹദ് പറഞ്ഞു. 
 
 
About Writer
രേണുക വേണു