'ജന്മദിനാശംസകള്‍ ബം';പതിവ് തെറ്റിക്കാതെ നസ്രിയ, ദുല്‍ഖറിന്റെ സ്വന്തം കുഞ്ഞി !

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 28 ജൂലൈ 2021 (08:51 IST)

നസ്രിയയുടെ ഏറ്റവും അടുത്ത സുഹൃത്തുക്കളില്‍ ഒരാളാണ് ദുല്‍ഖര്‍ സല്‍മാന്‍. ജൂലൈ 28ന് രാവിലെ തന്നെ തന്റെ 'ബം'ന്(ദുല്‍ഖര്‍) കുഞ്ഞി (നസ്രിയ) പിറന്നാള്‍ ആശംസകളുമായി എത്തിയിരിക്കുകയാണ്.

'ജന്മദിനാശംസകള്‍ ബം.ഇത് ഞങ്ങളെപ്പോലെ ഒരു നീണ്ട യാത്രയാണ്.എന്നാല്‍ നമ്മള്‍ എല്ലായ്‌പ്പോഴും പരസ്പരം ''കുഞ്ഞിയും ബം'' ആയിരിക്കും.എല്ലായ്‌പ്പോഴും കുഞ്ഞിക്കായി അവിടെ ഉണ്ടായിരുന്നതിന് നന്ദി.ഞങ്ങള്‍ നിങ്ങളെ വളരെയധികം സ്‌നേഹിക്കുന്നു, ഈ വര്‍ഷം സന്തോഷം മാത്രം നിറഞ്ഞതാണെന്ന് പ്രതീക്ഷിക്കുന്നു.നീ, അമ ന്‍, മമു എന്റെയാണ്.വിശ്വസ്തതയോടെ കുഞ്ഞി'- നസ്രിയ കുറിച്ചു.

ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മ്മിച്ച മണിയറയിലെ അശോകന്‍ എന്ന ചിത്രത്തിലാണ് നസ്രിയയെ ഒടുവിലായി കണ്ടത്. അതിഥി വേഷത്തിലായിരുന്നു താരം പ്രത്യക്ഷപ്പെട്ടത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :