'പ്രിയപ്പെട്ട അഞ്ജു'; സ്‌പെഷ്യല്‍ പോസ്റ്റര്‍ പുറത്തിറക്കി പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് 'മേപ്പടിയാന്‍' ടീം

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 9 ഓഗസ്റ്റ് 2021 (09:03 IST)
നടി അഞ്ജു കുര്യന്റെ 28-ാം ജന്മദിനമാണ് ഇന്ന്. താരത്തിന് പിറന്നാള്‍ ആശംസകളുമായി മേപ്പടിയാന്‍ ടീം. ഉണ്ണിമുകുന്ദന്‍ നായകനായെത്തുന്ന ചിത്രത്തില്‍ നായികയായി അഞ്ജുവാണ് വേഷമിടുന്നത്. സ്‌പെഷ്യല്‍ പോസ്റ്റര്‍ പുറത്തിറക്കി കൊണ്ട് തങ്ങളുടെ പ്രിയപ്പെട്ട അഞ്ജുവിന് ടീം ജന്മദിനാശംസകള്‍ നേര്‍ന്നു.

വിഷ്ണു മോഹനാണ് ചിത്രത്തിന്റെ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിലെ പുതിയ പോസ്റ്റര്‍ കഴിഞ്ഞദിവസം പുറത്തിറങ്ങിയിരുന്നു. 'കണ്ണില്‍ മിന്നും ' എന്ന് തുടങ്ങുന്ന ഗാനവും ഏറെ ശ്രദ്ധ നേടി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :