അനുബന്ധ വാര്‍ത്തകള്‍
- ഫേസ്ബുക്കിന്റെയും സഹോദരസ്ഥാപനങ്ങളുടെയും സേവനം വീണ്ടും ലഭ്യമായി തുടങ്ങി
- സെര്‍വര്‍ തകരാര്‍; ഫെയ്സ്ബുക്കിന്റെ നഷ്ടം എത്രയെന്നോ?
- ഫേസ്ബുക്കിന് കനത്ത തിരിച്ചടി; പ്രവര്‍ത്തനം നിലച്ചതോടെ അഞ്ചുശതമാനം ഓഹരി ഇടിഞ്ഞു
- ഇന്നലെ രാത്രി നിങ്ങളുടെ ഫെയ്സ്ബുക്കിനും വാട്സ്ആപ്പിനും ഇന്‍സ്റ്റഗ്രാമിനും സംഭവിച്ചത് എന്ത്?
- 'ഫെയ്‌സ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു'; സംവിധായകന് സൂരജ് ടോമിന്റെ കുറിപ്പ്
ഇന്‍സ്റ്റഗ്രാം പോയി, ഫെയ്‌സ്ബുക്ക് പോയി, വാട്‌സ്ആപ്പും പോയി; പൊട്ടിച്ചിരിച്ച് ട്വിറ്റര്‍...ദേ ഇങ്ങനെ തന്നെയല്ലേ എന്ന് പൂര്‍ണിമ
ഫെയ്‌സ്ബുക്ക്, വാട്‌സ്ആപ്, ഇന്‍സ്റ്റഗ്രാം തുടങ്ങിയ സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമുകള്‍ ഇന്നലെ രാത്രി മുതല്‍ ഏഴ് മണിക്കൂറോളം പണിമുടക്കി. എന്താണ് സംഭവമെന്ന് അറിയാതെ പലരും ആദ്യമൊന്ന് പേടിച്ചു. ജനകീയ സാമൂഹ്യമാധ്യമങ്ങളായ ഫെയ്‌സ്ബുക്കും വാട്‌സ്ആപ്പും പണിമുടക്കിയപ്പോള്‍ അതിന്റെ നിജസ്ഥിതി അറിയാന്‍ എല്ലാവരും പോയിനോക്കിയത് ട്വിറ്ററിലാണ്. ട്വിറ്റര്‍ സാധാരണ രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു. ഫെയ്‌സ്ബുക്കും ഇന്‍സ്റ്റഗ്രാമും വാട്‌സ്ആപ്പും നിശ്ചലമായപ്പോള്‍ ട്വിറ്റര്‍ എന്ത് ചെയ്യുകയായിരുന്നു എന്ന് ഡെമോണ്‍സ്‌ട്രേറ്റ് ചെയ്തിരിക്കുകയാണ് നടി പൂര്‍ണിമ ഇന്ദ്രജിത്ത്. രസകരമായ മൂന്ന് ചിത്രങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത്.
'ഇന്‍സ്റ്റഗ്രാം പോയി, ഫെയ്‌സ്ബുക്ക് പോയി, വാട്‌സ്ആപ്പും പോയി...അതേസമയം, ട്വിറ്ററിന്റെ അവസ്ഥ ഇങ്ങനെ' എന്ന ക്യാപ്ഷനോടെയാണ് പൂര്‍ണിമ തന്റെ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്.