അനുബന്ധ വാര്‍ത്തകള്‍
- സെര്‍വര്‍ തകരാര്‍; ഫെയ്‌സ്ബുക്കിന്റെ നഷ്ടം എത്രയെന്നോ?
- ഫേസ്ബുക്കിന് കനത്ത തിരിച്ചടി; പ്രവര്‍ത്തനം നിലച്ചതോടെ അഞ്ചുശതമാനം ഓഹരി ഇടിഞ്ഞു
- ഇന്നലെ രാത്രി നിങ്ങളുടെ ഫെയ്സ്ബുക്കിനും വാട്സ്ആപ്പിനും ഇന്‍സ്റ്റഗ്രാമിനും സംഭവിച്ചത് എന്ത്?
- കോഴിക്കോട് കെഎസ്ആര്‍ടിസി ബസ് ഓട്ടോ റിക്ഷയിലിടിച്ച് മറിഞ്ഞു
- തിരുവനന്തപുരത്ത് ഭാര്യയെ മര്‍ദ്ദിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍
ഫേസ്ബുക്കിന്റെയും സഹോദരസ്ഥാപനങ്ങളുടെയും സേവനം വീണ്ടും ലഭ്യമായി തുടങ്ങി
ഫേസ്ബുക്കിന്റെയും സഹോദരസ്ഥാപനങ്ങളുടെയും സേവനം വീണ്ടും ലഭ്യമായി തുടങ്ങി. ഇന്നലെ രാത്രി ഒന്‍പതുമണിമുതലാണ് ഫേസ്ബുക്കിന്റെയും വാട്‌സാപ്പിന്റേയും ഇന്‍സ്റ്റഗ്രാമിന്റേയും പ്രവര്‍ത്തനം നിലച്ചത്. ആറുമണിക്കൂറുകള്‍ക്കുശേഷമാണ് വീണ്ടും പ്രവര്‍ത്തനം ആരംഭിച്ചത്. ഇന്റര്‍നെറ്റ് തന്നെ നിലച്ച അവസ്ഥയായിരുന്നു.
അതേസമയം കഴിഞ്ഞദിവസം പ്രവര്‍ത്തനം നിലച്ചതോടെ ഫേസ്ബുക്കിന്റെ അഞ്ചുശതമാനം ഓഹരി ഇടിഞ്ഞു. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ശേഷമാണ് ഓഹരി ഇടിവുണ്ടായത്. ഫേസ്ബുക്കിന്റെ കീഴിലുള്ള വാട്‌സാപ്പ്, ഇന്‍സ്റ്റഗ്രാം എന്നിവയുടെ പ്രവര്‍ത്തനവും ലോകവ്യാപകമായി നിലച്ചിരുന്നു. ലോകവ്യാപകമായി ഫേസ്ബുക്കിന്റെ ആറു ആപ്പുകളാണ് നിലച്ചത്. ഇത്രയേറെ ഓഹരി ഇടിവുണ്ടാകുന്നത് ഈവര്‍ഷം ഇതാദ്യമാണ്.