അനുബന്ധ വാര്‍ത്തകള്‍
- അപ്പൊ സിനിമ കണ്ടവരൊക്കെ പൊട്ടന്മാരാണോ?, ധുരന്ധർ 2 പ്രൊപ്പഗണ്ടയെന്ന വിമർശനത്തിൽ പ്രതികരണവുമായി പ്രിയദർശൻ
- ധുരന്ധറിന്റെ ലാഭവിഹിതം വേണം; പങ്ക് ചോദിച്ച് പാക് യുവാക്കള്‍, വീഡിയോ
- "ആദിത്യ ധറിനെ ഞാൻ ഒന്നും പഠിപ്പിച്ചിട്ടില്ല, അദ്ദേഹം സ്വയം പഠിച്ചു"; അഭിനന്ദിച്ച് പ്രിയദർശൻ
- മതവികാരം വൃണപ്പെടുത്തി,രൺവീർ ചാമുണ്ഡി ക്ഷേത്രം സന്ദർശിച്ച് മാപ്പ് പറയണമെന്ന് കോടതി, ശയനപ്രദക്ഷിണം കൂടെയാകാമായിരുന്നുവെന്ന് സോഷ്യൽ മീഡിയ
- ‘രൺവീർ സിങ് ചാമുണ്ഡി ക്ഷേത്രം സന്ദർശിക്കണം’; കാന്താര 2 വിവാദത്തിൽ ഹൈക്കോടതിയുടെ ഉത്തരവ്
13 ദിവസം കൊണ്ട് 1400 കോടി; കുതിപ്പ് തുടർന്ന് 'ധുരന്ധർ 2'
ഇന്ത്യയിൽ മാത്രം ഇതുവരെ 899 കോടി രൂപയാണ് ചിത്രം നേടിയത്
Durandhar 2
ചൈനീസ് വിപണിയുടെ സഹായമില്ലാതെ ഈ നേട്ടം കൈവരിക്കുന്ന ആദ്യ ബോളിവുഡ് ചിത്രമെന്ന റെക്കോർഡ് ഇതോടെ ധുരന്ധർ സ്വന്തമാക്കി.
ചിത്രം റിലീസ് ചെയ്ത് ഏഴ് ദിവസംകൊണ്ട് ആഗോള ബോക്‌സ് ഓഫീസില്‍ 1000 കോടി രൂപ സ്വന്തമാക്കിയിരുന്നു.
ഇന്ത്യയിൽ മാത്രം ഇതുവരെ 899 കോടി രൂപയാണ് ചിത്രം നേടിയത്. രണ്ടാം വാരത്തിലെ ശനിയാഴ്ചയും ഞായറാഴ്ചയുമായി 170 കോടി രൂപ നേടി ഇന്ത്യൻ സിനിമാ ചരിത്രത്തിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ വീക്കെൻഡ് കളക്ഷനും ചിത്രം സ്വന്തമാക്കിയിട്ടുണ്ട്.
രണ്‍വീറിനൊപ്പം ആര്‍ മാധവന്‍, അര്‍ജുന്‍ രാംപാല്‍, സഞ്ജയ് ദത്ത്, സാറ അര്‍ജുന്‍ തുടങ്ങിയ താരങ്ങളാണ് ചിത്രത്തിൽ പ്രധാനവേഷങ്ങളിൽ എത്തിയത്. സിനിമയുടെ ആദ്യ ഭാഗം 1300 കോടി രൂപയായിരുന്നു ബോക്‌സോഫീസില്‍ നിന്നും നേടിയത്. 'ഉറി: ദ സര്‍ജിക്കല്‍ സ്‌ട്രൈക്കി'ന് ശേഷം ആദിത്യ ധര്‍ സംവിധാനം ചെയ്ത ചിത്രമാണ് ധുരന്ധര്‍ ഒന്നും രണ്ടും ഭാഗങ്ങള്‍. മാര്‍ച്ച് 19നായിരുന്നു ചിത്രം തിയേറ്ററുകളിലെത്തിയത്.
ധുരന്ധര്‍ രണ്ടാം ഭാഗം ബിജെപി പ്രൊപഗണ്ടയാണെന്ന ആക്ഷേപം ഉയരുമ്പോഴും സിനിമയുടെ മേക്കിംഗിനെയും രണ്‍വീര്‍ സിങ്ങിന്റെ പ്രകടനത്തെയും പ്രശംസിക്കുന്നവര്‍ ഏറെയാണ്.