ആദ്യത്തെ പാന്‍ ഇന്ത്യ സൂപ്പര്‍ ഹീറോ സിനിമ,ഹനുമാന്‍ ഫസ്റ്റ് ലുക്ക് വീഡിയോ പുറത്തിറക്കി ദുല്‍ഖര്‍ സല്‍മാന്‍
കെ ആര്‍ അനൂപ്|
Last Modified ശനി, 18 സെപ്‌റ്റംബര്‍ 2021 (17:03 IST)
ആദ്യത്തെ പാന്‍ ഇന്ത്യ സൂപ്പര്‍ ഹീറോ സിനിമ എന്ന വിശേഷണവുമായി ഹനുമാന്‍ വരുന്നു.പ്രശാന്ത് വര്‍മ സംവിധാനം ചെയ്യുന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് വീഡിയോ ദുല്‍ഖര്‍ സല്‍മാന്‍ ആണ് പുറത്തിറക്കിയത്.കല്‍ക്കി, സോംബി റെഡ്ഡി എന്നീ സിനിമകളിലൂടെ ശ്രദ്ധേയനാണ് പ്രശാന്ത്. സംവിധായകന്‍ തന്നെയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നതും.
തേജ സജ്ജ ആണ് ചിത്രത്തില്‍ നായകനായി എത്തുന്നത്.ശിവേന്ദ്രയാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.പ്രൈംഷോ എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ ചിത്രം നിര്‍മിക്കുന്നത് കെ നിരഞ്ജന്‍ റെഡ്ഡി ആണ്.