16 വര്‍ഷത്തിനു ശേഷം മയൂഖത്തിലെ സുഹൃത്തിനെ കണ്ടത് 12ത് മാന്‍ സെറ്റില്‍, സന്തോഷം പങ്കുവെച്ച് നടന്‍ സൈജു കുറുപ്പ്

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 20 സെപ്‌റ്റംബര്‍ 2021 (15:53 IST)

16 വര്‍ഷങ്ങള്‍ക്കു ശേഷം തന്റെ ഒരു പഴയ സുഹൃത്തിനെ കണ്ട സന്തോഷത്തിലാണ് നടന്‍ സൈജു കുറുപ്പ്. 2005-ല്‍ റിലീസായ മയൂഖം ആണ് അദ്ദേഹത്തിന്റെ ആദ്യ സിനിമ. ഈ ചിത്രത്തില്‍ ഒരുമിച്ച് അഭിനയിച്ച ജവാദ് ഹുസൈനെ കൂട്ടുകാരനെ വര്‍ഷങ്ങള്‍ക്കിപ്പുറം ജിത്തു ജോസഫിന്റെ 12ത് മാന്‍ സെറ്റില്‍ വെച്ച് കണ്ടുമുട്ടി. മികച്ച ഒരു കൂടിക്കാഴ്ച്ച ആയിരുന്നു എന്ന് സൈജു കുറുപ്പ് പറഞ്ഞു.















A post shared by Saiju Govinda Kurup (@saijukurup)


മംത മോഹന്‍ദാസ് ആയിരുന്നു മയൂഖത്തിലെ നായിക. തൊഴില്‍ രഹിതനായ ഉണ്ണികേശവനും മാറാരോഗിയായ ഇന്ദിരയും തമ്മിലുള്ള തീവ്ര സ്‌നേഹത്തിന്റെ കഥയാണ് സിനിമ പറയുന്നത്.ഹരിഹരന്‍ ആണ് ചിത്രം സംവിധാനം ചെയ്തത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :