അനുബന്ധ വാര്‍ത്തകള്‍
- സംസ്ഥാനത്ത് യുകെയില്‍ നിന്നും വന്ന ഒരാള്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു
- സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 42 ആരോഗ്യപ്രവര്‍ത്തകര്‍ക്ക്
- ശിവശങ്കറിന്റെ ജാമ്യം ധാരണയുടെ അടിസ്ഥാനത്തില്‍: മുല്ലപ്പള്ളി
- മന്ത്രി കടകംപള്ളി സുരേന്ദ്രന് കൊവിഡ് സ്ഥിരീകരിച്ചു
- പ്രതിഷേധകര്‍ക്ക് സര്‍ക്കാര്‍ ജോലിയില്ല: വിവാദ സര്‍ക്കുലര്‍ ഇറക്കി ബീഹാര്‍
'ഒന്‍പതു വര്‍ഷം മുമ്പ് ഈ ദിവസം ഞങ്ങളുടെ സെക്കന്‍ഡ് ഷോ തിയേറ്ററുകളില്‍ എത്തി': അതേ പേടി ഇപ്പോഴും ഉണ്ടെന്ന് ദുല്‍ഖര്‍
സിനിമ ജീവിതത്തില്‍ ഒന്‍പതുവര്‍ഷം പൂര്‍ത്തിയാക്കി ദുല്‍ഖര്‍ സല്‍മാന്‍. ഒന്‍പതുവര്‍ഷം മുന്‍പ് ഇതേ ദിവസമാണ് താരം ആദ്യമായി അഭിനയിച്ച സെക്കന്‍ഡ് ഷോ തിയേറ്ററുകളില്‍ എത്തിയത്. പിന്നിട് മലയാള സിനിമ കണ്ട വലിയ വളര്‍ച്ചയായിരുന്നു ദുല്‍ഖറിന്റേത്. തമിഴിലും തെലുങ്കിലും ബോളിവുഡിലും താരം സാനിധ്യം അറിയിച്ചു. കടന്നുപോയ 9വര്‍ഷത്തെ ഓര്‍മകള്‍ ഫേസ്ബുക്കിലൂടെ പങ്കുവച്ചിരിക്കുകയാണ് താരം ഇപ്പോള്‍.
'ഒന്‍പതു വര്‍ഷം മുമ്പ് ഈ ദിവസം ഞങ്ങളുടെ സെക്കന്‍ഡ് ഷോ തിയേറ്ററുകളില്‍ എത്തിയത്. ഇന്ന് പുതിയൊരു ചിത്രം ആരംഭിക്കുകയാണ്. അന്നുണ്ടായിരുന്ന അതേ പേടി ഇപ്പോഴും ഉണ്ട്. എന്നാല്‍ അതെല്ലാം നല്ല മനസോടെ എടുക്കാന്‍ കാലം എന്നെ പഠിപ്പിച്ചു' - ദുല്‍ഖര്‍ പറഞ്ഞു.