അനുബന്ധ വാര്‍ത്തകള്‍
- സേതുരാമയ്യർ വരവറിയിച്ച് ഇന്നേക്ക് 34 വർഷം, കാരണഭൂതരായ മമ്മൂട്ടിക്കും എസ്എൻ സ്വാമിക്കും നന്ദി പറഞ്ഞ് കെ മധു
- തൊമ്മനും മക്കളും സിനിമയിലേക്ക് ആദ്യം ആലോചിച്ചത് പൃഥ്വിരാജിനേയും ജയസൂര്യയേയും; താന്‍ ചെയ്യാമെന്ന് മമ്മൂട്ടി, ഷാഫി സമ്മതിച്ചു
- മമ്മൂട്ടിയുടെ സൗന്ദര്യത്തിനു കാരണം പ്രസവിക്കാത്തത്; സീമയുടെ പരാമര്‍ശം ഇങ്ങനെ
- സിബിഐയിലെ നായക കഥാപാത്രത്തിന് എസ്.എന്‍.സ്വാമി നല്കിയ പേര് അലി ഇമ്രാന് എന്നായിരുന്നു; പിന്നീട് സംഭവിച്ചത് ചരിത്രം, ഒരു മമ്മൂട്ടി ബ്രില്ല്യന്‍സ്
- 'പൈസയും പ്രശസ്തിയും കൂടുമ്പോള്‍ ഓട്ടോമാറ്റിക്കായി വരുന്നതാണ് മമ്മൂട്ടിയുടെ സൗന്ദര്യം, പിന്നെ ആണുങ്ങള് പ്രസവിക്കുന്നില്ലല്ലോ'; സീമ
സിബിഐ-5 വരുന്നു; വൈറലായി മൂവര്‍ സംഘത്തിന്റെ സ്റ്റൈലന്‍ ചിത്രം
സേതുരാമയ്യര്‍ സിബിഐ എന്ന ഐക്കോണിക് കഥാപാത്രം പിറന്നിട്ട് ഇന്നേക്ക് 34 വര്‍ഷമായി. സിബിഐ സീരിസിലെ ആദ്യ ചിത്രമായ ഒരു സിബിഐ ഡയറിക്കുറിപ്പ് 34 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇതുപോലൊരു ഫെബ്രുവരി 18 നാണ് റിലീസ് ചെയ്തത്. പിന്നീട് ജാഗ്രത, സേതുരാമയ്യര്‍ സിബിഐ, നേരറിയാന്‍ സിബിഐ എന്നീ ചിത്രങ്ങളും പുറത്തിറങ്ങി. ആദ്യ സിനിമ റിലീസ് ചെയ്തിട്ട് 34 വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ ഈ സീരിസിലെ അഞ്ചാം ചിത്രത്തിന്റെ ഷൂട്ടിങ് തിരക്കിലാണ് സംവിധായകന്‍ കെ.മധുവും തിരക്കഥാകൃത്ത് എസ്.എന്‍.സ്വാമിയും.
മമ്മൂട്ടി വീണ്ടും സേതുരാമയ്യര്‍ സിബിഐ ആയി എത്തുകയാണ്. ഒരു സിബിഐ ഡയറിക്കുറിപ്പ് 34-ാം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ സിബിഐ-5 ന്റെ ഷൂട്ടിങ് ലൊക്കേഷനില്‍ നിന്നുള്ള കിടിലന്‍ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. എസ്.എന്‍.സ്വാമിക്കും കെ.മധുവിനും ഒപ്പം മെഗാസ്റ്റാര്‍ മമ്മൂട്ടി നില്‍ക്കുന്ന സ്റ്റൈലന്‍ ചിത്രമാണ് ഇത്.