അനുബന്ധ വാര്‍ത്തകള്‍
- സിബിഐ-5 വരുന്നു; വൈറലായി മൂവര്‍ സംഘത്തിന്റെ സ്റ്റൈലന്‍ ചിത്രം
- സേതുരാമയ്യർ വരവറിയിച്ച് ഇന്നേക്ക് 34 വർഷം, കാരണഭൂതരായ മമ്മൂട്ടിക്കും എസ്എൻ സ്വാമിക്കും നന്ദി പറഞ്ഞ് കെ മധു
- തൊമ്മനും മക്കളും സിനിമയിലേക്ക് ആദ്യം ആലോചിച്ചത് പൃഥ്വിരാജിനേയും ജയസൂര്യയേയും; താന്‍ ചെയ്യാമെന്ന് മമ്മൂട്ടി, ഷാഫി സമ്മതിച്ചു
- മമ്മൂട്ടിയുടെ സൗന്ദര്യത്തിനു കാരണം പ്രസവിക്കാത്തത്; സീമയുടെ പരാമര്‍ശം ഇങ്ങനെ
- സിബിഐയിലെ നായക കഥാപാത്രത്തിന് എസ്.എന്‍.സ്വാമി നല്കിയ പേര് അലി ഇമ്രാന് എന്നായിരുന്നു; പിന്നീട് സംഭവിച്ചത് ചരിത്രം, ഒരു മമ്മൂട്ടി ബ്രില്ല്യന്‍സ്
സിബിഐ-5: മമ്മൂട്ടിക്ക് വലിയ താല്പര്യമില്ലായിരുന്നു, ഒടുവില്‍ യെസ് പറഞ്ഞു
സിബിഐ അഞ്ചാം ഭാഗത്തിന്റെ അണിയറയിലാണ് മമ്മൂട്ടി ഇപ്പോള്‍. കൊച്ചിയിലാണ് സിനിമയുടെ ഷൂട്ടിങ് പുരോഗമിക്കുന്നത്. സിബിഐ സീരിസിലെ അവസാന ഭാഗമായിരിക്കും ഇതെന്നാണ് റിപ്പോര്‍ട്ട്. സിബിഐ സീരിസില്‍ ഇനിയൊരു സിനിമ ഉണ്ടാകില്ലെന്ന് ഉറപ്പായി.
മലയാള സിനിമയില്‍ ആദ്യമായാണ് ഒരു സിനിമയുടെ അഞ്ചാം ഭാഗം ഒരുങ്ങുന്നത്. 1988 ല്‍ പുറത്തിറങ്ങിയ ഒരു സിബിഐ ഡയറിക്കുറിപ്പിലൂടെയാണ് സേതുരാമയ്യര്‍ സിബിഐ എന്ന ഐക്കോണിക് കഥാപാത്രം ജനിക്കുന്നത്. 33 വര്‍ഷങ്ങള്‍ക്ക് ശേഷം സേതുരാമയ്യര്‍ എന്ന കഥാപാത്രം അഞ്ചാം തവണയും മലയാളി പ്രേക്ഷകര്‍ക്കിടയിലേക്ക് എത്തുകയാണ്. എസ്.എന്‍.സ്വാമിയുടെ തിരക്കഥയില്‍ കെ.മധുവാണ് സിനിമ സംവിധാനം ചെയ്യുന്നത്.
സിബിഐ അഞ്ചാം ഭാഗം ചെയ്യാന്‍ കെ.മധുവും എസ്.എന്‍.സ്വാമിയുമാണ് ഒന്നിച്ച് തീരുമാനമെടുത്തത്. സിബിഐ അഞ്ചാം ഭാഗം ചെയ്യാന്‍ താല്പര്യമുണ്ടെന്ന് ഇരുവരും മമ്മൂട്ടിയെ അറിയിച്ചു. എന്നാല്‍, 'അത് വേണോ' എന്നൊരു ചോദ്യമാണ് മമ്മൂട്ടിക്കുണ്ടായിരുന്നത്. അഞ്ചാം ഭാഗം ചെയ്യേണ്ട എന്നായിരുന്നു മമ്മൂട്ടിയുടെ നിലപാട്. പിന്നീട് എസ്.എന്‍.സ്വാമിയുടെ കഥ കേട്ടതിനു ശേഷമാണ് മമ്മൂട്ടിയുടെ മനസ് മാറാന്‍ തുടങ്ങിയത്. ത്രില്ലടിപ്പിക്കുന്ന കഥയാണെന്ന് മനസിലായ മമ്മൂട്ടി സിബിഐ അഞ്ചാം ഭാഗത്തിനായി ഡേറ്റ് നല്‍കുകയായിരുന്നു.