1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Dulquer Salmaan about First Remuneration

ദുല്‍ഖര്‍ സല്‍മാന് ആദ്യമായി ലഭിച്ച പ്രതിഫലം വെറും 2000 രൂപ; തുറന്നുപറഞ്ഞ് താരം

Dulquer Salmaan
സെക്കന്റ് ഷോയിലൂടെ മലയാളികളുടെ ഹൃദയത്തില്‍ ചേക്കേറിയ നടനാണ് ദുല്‍ഖര്‍ സല്‍മാന്‍. മലയാളത്തിനു പുറമേ ബോളിവുഡിലും ദുല്‍ഖര്‍ ശ്രദ്ധിക്കപ്പെട്ടു. ഇപ്പോള്‍ ഇതാ തനിക്ക് ആദ്യമായി കിട്ടിയ പ്രതിഫലം എത്രയാണെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് താരം. കൂടുതല്‍ പേരും കരുതിയിരിക്കുന്ന പോലെ ദുല്‍ഖര്‍ അഭിനയമെന്ന പ്രൊഫഷണിലേക്ക് ആദ്യമായി എത്തുന്നത് സെക്കന്റ് ഷോയിലൂടെയല്ല. മറിച്ച് പത്ത് വയസ്സുള്ളപ്പോള്‍ തന്നെ ദുല്‍ഖര്‍ ക്യമാറയ്ക്ക് മുന്നില്‍ എത്തിയിട്ടുണ്ട്. 
 
തന്റെ ആദ്യ പ്രതിഫലം രണ്ടായിരം രൂപയായിരുന്നെന്ന് ദുല്‍ഖര്‍ പറയുന്നു. പത്ത് വയസ്സുള്ളപ്പോള്‍ താന്‍ ഒരു പരസ്യത്തില്‍ അഭിനയിച്ചിട്ടുണ്ടെന്നും അന്ന് തനിക്ക് കിട്ടിയത് രണ്ടായിരം രൂപയാണെന്നും ദുല്‍ഖര്‍ പറയുന്നു. ക്ലബ് എഫ്എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇത് പറയുന്നത്. 
 
'അന്ന് നാലിലോ അഞ്ചിലോ ആയിരുന്നു പഠിച്ചത്. ഒരു ടിവി കൊമേഴ്‌സ്യല്‍ ചെയ്തു. പക്ഷേ, ആ രണ്ടായിരം രൂപയുടെ കണക്കും പറഞ്ഞുകൊണ്ട് ഒരുപാട് നാള്‍ ഞാന്‍ എന്റെ ഉമ്മച്ചിയുടെ അടുത്തുനിന്ന് ഓരോ ടോയ്‌സ് ഒക്കെ വാങ്ങിക്കുമായിരുന്നു. എന്റെ മറ്റേ രണ്ടായിരം രൂപയില്ലേ അതില്‍ നിന്ന് തന്നാല്‍ മതിയെന്ന് പോയി ഉമ്മച്ചിയോട് പറയും,' ദുല്‍ഖര്‍ പറഞ്ഞു. 
 
About Writer
രേണുക വേണു
അടുത്ത ലേഖനം
തന്റെ ആദ്യ നായകന്‍ ദിലീപ് ആണെന്ന് എല്ലാവരോടും പറയുന്ന കാവ്യ; ഒടുവില്‍ മമ്മൂട്ടി വിലക്കി ! 'നിന്റെ ആദ്യ നായകന്‍ ഞാന്‍ അല്ലേ' എന്നായി മെഗാസ്റ്റാര്‍