ദുല്‍ഖറിന്റെ കുറുപ്പിന് 50 കോടി കിലുക്കം

രേണുക വേണു| Last Modified ചൊവ്വ, 16 നവം‌ബര്‍ 2021 (14:15 IST)

ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്ത ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം 'കുറുപ്പ്' 50 കോടി ക്ലബില്‍. കോവിഡ് പ്രതിസന്ധിക്ക് ശേഷം മലയാളത്തില്‍ നിന്ന് തിയറ്ററുകളിലെത്തിയ ഗ്രാന്റ് റിലീസ് ആയിരുന്നു കുറുപ്പിന്റേത്. 50 കോടി ക്ലബില്‍ സിനിമ കയറിയ സന്തോഷം ദുല്‍ഖര്‍ സല്‍മാന്‍ തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ അറിയിച്ചത്. തിയറ്ററുകളിലെത്തിയതിനും സിനിമ ഗംഭീര വിജയമാക്കിയതിനും പ്രേക്ഷകര്‍ക്ക് നന്ദി പറയുന്നതായി ദുല്‍ഖര്‍ രേഖപ്പെടുത്തി. ദുല്‍ഖര്‍ സല്‍മാന് പുറമേ ടൊവിനോ തോമസ്, ഇന്ദ്രജിത്ത് സുകുമാരന്‍ തുടങ്ങിയ സൂപ്പര്‍താരങ്ങളും കുറുപ്പില്‍ അഭിനയിച്ചിട്ടുണ്ട്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :