'അദ്ദേഹത്തിനു എന്തെങ്കിലും പ്രശ്‌നങ്ങളോ പരാതിയോ ഉണ്ടായിരുന്നില്ല'; ടൊവിനോ കുറുപ്പിലേക്ക് വന്നതിനെ കുറിച്ച് ദുല്‍ഖര്‍ സല്‍മാന്‍

രേണുക വേണു| Last Modified ചൊവ്വ, 16 നവം‌ബര്‍ 2021 (08:11 IST)

കുറുപ്പില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട വേഷമാണ് ടൊവിനോ തോമസ് അവതരിപ്പിച്ചത്. സിനിമ റിലീസ് ആയതിനു ശേഷമാണ് ടൊവിനോ അവതരിപ്പിക്കുന്ന കഥാപാത്രത്തെ കുറിച്ച് പ്രേക്ഷകര്‍ക്ക് മനസിലായത്. അതുവരെ സസ്‌പെന്‍സ് ആക്കി വച്ചിരിക്കുകയായിരുന്നു അണിയറ പ്രവര്‍ത്തകര്‍. ദുല്‍ഖര്‍ സല്‍മാന്‍ സാക്ഷാല്‍ കുറുപ്പിനെ അവതരിപ്പിച്ചപ്പോള്‍ ചാക്കോ എന്ന കഥാപാത്രത്തെയാണ് ടൊവിനോ അവിസ്മരണീയമാക്കിയത്. ടൊവിനോ കുറുപ്പിലേക്ക് എത്തിയത് എങ്ങനെയാണെന്ന് വെളിപ്പെടുത്തുകയാണ് കുറുപ്പിലെ നായകനും നിര്‍മാതാവുമായ ദുല്‍ഖര്‍ സല്‍മാന്‍. സിനിമ ഡാഡിക്ക് നല്‍കിയ അഭിമുഖത്തിലാണ് ദുല്‍ഖര്‍ ഇതേകുറിച്ച് സംസാരിച്ചത്.

' ടൊവിനോയാണ് ചാക്കോ. അദ്ദേഹം വളരെ മാന്യനാണ്. പ്രൊമോഷനിലൊക്കെയും, 'കുറുപ്പ്' 'കുറുപ്പ്' എന്ന സംസാരങ്ങള്‍ക്കിടയിലും ഞങ്ങള്‍ ഒരിക്കലും പോലും ടൊവിനോയെ ടാഗ് ചെയ്തിരുന്നില്ല. എന്നാല്‍ ഒരിക്കല്‍ പോലും അദ്ദേഹത്തിന് എന്തെങ്കിലും പ്രശ്നങ്ങളോ പരാതിയോ ഉണ്ടായിരുന്നില്ല. അവനെപ്പോലൊരാള്‍ ചാക്കോയാകുമ്പോള്‍ വളരെ പെട്ടെന്നു തന്നെ പ്രേക്ഷകര്‍ നമ്മള്‍ ചാക്കോയുടെ കുടുംബത്തോട് സെന്‍സിറ്റീവായിട്ടാണ് സിനിമ ചെയ്യുന്നതെന്ന് മനസിലാകും,' ടൊവിനോ പറഞ്ഞു.

ചാക്കോയുടെ കുടുംബത്തോട് നീതി പുലര്‍ത്തുന്നുണ്ടോ, സെന്‍സിറ്റീവായിട്ടാണോ അവതരിപ്പിക്കുക എന്നൊക്കെയായിരുന്നു എല്ലാവരുടെയും പ്രധാന ആശങ്ക. അതിനാല്‍ ടൊവിനോയെ പോലെ ഒരാള്‍ ചെയ്യുകയാണെങ്കില്‍ അതുണ്ടാകില്ല. ടൊവിനോ ഒരു ലീഡിംഗ് ഹീറോയാണെന്നും ദുല്‍ഖര്‍ കൂട്ടിച്ചേര്‍ത്തു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :