Drishyam 3: 'ഇപ്പോ പേടിയാ സാറേ'; ജോർജ്ജുകുട്ടി വീണ്ടുമെത്തുമ്പോൾ, ദൃശ്യം 3 ടീസർ
1.50 മിനിറ്റാണ് ടീസറിന്റെ ദൈർഘ്യം
WEBDUNIA|
Last Modified ബുധന്‍, 29 ഏപ്രില്‍ 2026 (17:27 IST)
Drishyam 3 Teaser
Drishyam 3: 'ദൃശ്യം 3' ടീസർ റിലീസ് ചെയ്തു. ദൃശ്യത്തിന്റെ ആദ്യ രണ്ട് ഭാഗങ്ങളിലെ സീനുകൾ അടക്കം കാണിച്ചാണ് ദൃശ്യം 3 ടീസർ ആരംഭിക്കുന്നത്. മോഹൻലാലിന്റെ ജോർജ്ജുകുട്ടി എന്ന കഥാപാത്രത്തിന്റെ ക്ഷമാപണവും ടീസറിൽ കേൾക്കാം.
1.50 മിനിറ്റാണ് ടീസറിന്റെ ദൈർഘ്യം. മീന, അൻസിബ, എസ്‌തേർ, സിദ്ധിഖ്, ആശ ശരത്ത് തുടങ്ങിയവരും ദൃശ്യം 3 ടീസറിലുണ്ട്. മേയ് 21 നാണ് ചിത്രത്തിന്റെ റിലീസ്.
ജീത്തു ജോസഫിന്റേതാണ് കഥയും സംവിധാനവും. നിർമാണം ആന്റണി പെരുമ്പാവൂർ. സതീഷ് കുറുപ്പാണ് ഛായാഗ്രഹണം. സംഗീതം അനിൽ ജോസഫ്. 'ഭൂതകാലം നിശബ്ദമായി തുടരില്ല' എന്നാണ് ദൃശ്യം 3 യുടെ ടാഗ് ലൈൻ.