അനുബന്ധ വാര്‍ത്തകള്‍
- അയ്യാ ഗില്ലി ഡാ, കോളിവുഡിനെ രക്ഷിക്കാൻ ഒടുവിൽ അണ്ണൻ തന്നെ വേണ്ടിവന്നു, അതും റിലീസ് ചെയ്ത് 20 വർഷമായ സിനിമ
- ലാഭവിഹിതം നൽകിയില്ലെന്ന പരാതി, മഞ്ഞുമ്മൽ ബോയ്സ് നിർമാതാക്കൾക്കെതിരെ പോലീസ് കേസെടുത്തു
- Aavesham in 100 cr club: ആവേശം നൂറ് കോടി ക്ലബില്‍
- ഒരു നല്ല ദിവസത്തിൽ ഇങ്ങനെയാണോ വസ്ത്രം ധരിക്കുക. ഇരുപത്തിരണ്ടാം പിറന്നാൾ ആഘോഷിച്ച സാനിയയ്ക്ക് നേരെ വിമർശനം
- 'എടാ മോനേ' വൈറല്‍ ഡയലോഗ് വന്നത് നസ്രിയയില്‍ നിന്ന് !
പ്രണയം പിടിച്ചത് വിനീതും ബേസിലും ചേര്‍ന്ന്,അപര്‍ണ-ദീപക് ലവ് സ്റ്റോറി ഇങ്ങനെ !
നടന് ദീപക് പറമ്പോലും നടി അപര്‍ണ ദാസും തമ്മിലുള്ള വിവാഹം കഴിഞ്ഞ ദിവസമായിരുന്നു നടന്നത്. വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിന് ഒടുവിലായിരുന്നു വിവാഹം. ഇരുവര്‍ക്കും ഇടയില്‍ ഉടലെടുത്ത പ്രണയത്തെക്കുറിച്ച് അധികം ആര്‍ക്കും അറിയില്ലായിരുന്നു. വിനീത് ശ്രീനിവാസിന്റെ മനോഹരം എന്ന സിനിമയുടെ സെറ്റില്‍ വച്ചാണ് പ്രണയത്തിന് തുടക്കമായത്. എന്നാല്‍ രണ്ടാള്‍ക്കും ഇടയിലുള്ള അടുപ്പം ശ്രദ്ധയില്‍പ്പെട്ടതോടെ കയ്യോടെ പൊക്കിയത് താനും ബേസിലും ചേര്‍ന്നാണെന്ന് വിനീത് ശ്രീനിവാസന് പറയുന്നു.
'മനോഹരത്തിന്റെ സെറ്റില്‍ വെച്ചാണ് ഇവര്‍ രണ്ട് പേരും ഇഷ്ടത്തിലാകുന്നത്. അതിന്റെ പ്രമോഷന് പോകുന്ന സമയത്താണ് ഞാനും ബേസിലും കൂടെ ഇത് പിടിക്കുന്നത്. അതുവരെ അപര്‍ണയും ഇത് പറഞ്ഞിട്ടില്ല. ദീപക്കും പറഞ്ഞിട്ടില്ല. പ്രമോഷന് ഇന്റര്‍വ്യൂവിന് പോകുന്ന സമയത്ത് ചെറിയ ഒരു സ്പെല്ലിംഗ് മിസ്റ്റേക്ക് തോന്നി നമ്മള് പിടിച്ചു',-വിനീത് ശ്രീനിവാസന് പറഞ്ഞു.
എങ്ങനെ കണ്ടുപിടിച്ചു എന്ന് ചോദ്യത്തിനും വിനീതനും ഉത്തരമുണ്ട്.ചോദിച്ചപ്പോള്‍ സൂചനകള്‍ കിട്ടുമല്ലോ എന്നാണ് വിനീത് പറഞ്ഞത്. ഇത് കണ്ടുപിടിക്കാന്‍ മിടുക്കന് ആണോ എന്ന് മറു ചോദ്യം വന്നപ്പോഴും വിനീത് മറുപടി പറഞ്ഞു. അതെ എന്ന് ചിരിച്ചുകൊണ്ട് വിനീത് പറയുന്നു.നാട്ടുകാര്‍ ക്രിഞ്ച് എന്നൊക്കെ പറഞ്ഞാലും ഇതില്‍ എനിക്ക് ഒരു സ്കില്‍ ഉണ്ട് എന്നും വിനീത് കൂട്ടിച്ചേര്‍ത്തു.